നൊബേൽ ജേതാവും കവയിത്രിയുമായ ലൂയിസ് ഗ്ലക്ക് അന്തരിച്ചു
text_fieldsവാഷിങ്ടൺ: സാഹിത്യ നൊബേൽ പുരസ്കാര ജേതാവായ അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്ക് അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച കേംബ്രിഡ്ജിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദബാധിതയായിരുന്നു. 2020ലാണ് ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേൽ ലഭിച്ചത്. യേൽ സർവകലാശലാ പ്രഫസറായിരിക്കെ 1968ലാണ് ഇവരുടെ ആദ്യകവിത സമാഹാരമായ ഫസ്റ്റ്ബോൺ പുറത്തിറങ്ങിയത്. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
1993ൽ ദ വൈൽഡ് ഐറിസ് എന്ന കവിത സമാഹാരത്തിന് ഗ്ലക്കിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2016ൽ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ നാഷനൽ ഹ്യുമാനിറ്റീസ് മെഡൽ നൽകി ആദരിച്ചിരുന്നു.
12 കവിത സമാഹാരങ്ങളും രണ്ട് പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ച ഗ്ലക്ക് സാഹിത്യ നൊബേൽ നേടുന്ന 16ാമത്തെ വനിതയാണ്. ബാല്യകാലത്തിൽ തന്നെ എഴുതിത്തുടങ്ങി. രണ്ടുതവണ വിവാഹിതയായെങ്കിലും ബന്ധങ്ങൾ അധികകാലം നീണ്ടുനിന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

