Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
18,143 കിലോ സ്​ഫോടക വസ്​തു പൊട്ടിത്തെറിച്ചിട്ടും കുലുങ്ങിയില്ല; കരുത്ത്​ തെളിയിച്ച്​ യു.എസ്​ യുദ്ധക്കപ്പൽ- വൈറലായി വിഡിയോ
cancel
Homechevron_rightNewschevron_rightWorldchevron_right18,143 കിലോ സ്​ഫോടക...

18,143 കിലോ സ്​ഫോടക വസ്​തു പൊട്ടിത്തെറിച്ചിട്ടും കുലുങ്ങിയില്ല; കരുത്ത്​ തെളിയിച്ച്​ യു.എസ്​ യുദ്ധക്കപ്പൽ- വൈറലായി വിഡിയോ

text_fields
bookmark_border

വാഷിങ്​ടൺ: ​ആയുധക്കരുത്തിൽ ഒന്നാമതുള്ള അമേരിക്കയെ കടലിലും വെല്ലാൻ ലോകത്ത്​ ശക്​തികളേറെയി​െല്ലന്ന വിളംബരമായി പുതിയ പരീക്ഷണം. യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാൻ യു.എസ്​ യുദ്ധകപ്പലായ യു.എസ്​.എസ്​ ജെറാൾഡ്​ ആർ. ഫോഡിനു സമീപം നടത്തിയത്​ കൂറ്റൻ സ്​ഫോടനം. 18,143 കിലോ സ്​ഫോടക വസ്​തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ പരിസരത്ത്​ റിക്​ടർ സ്​കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന്​ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.

വെള്ളിയാഴ്ചയാണ്​ അറ്റ്​ലാന്‍റിക്​ സമുദ്രത്തിൽ ​​േഫ്ലാറിഡ തീരത്തുനിന്ന്​ 100 കിലോമീറ്റർ മാറി സ്​ഫോടനം നടത്തിയത്​. മുമ്പും ഇതേ രീതിയിൽ യുദ്ധക്കപ്പലുകളിൽ പരിശോധന യു.എസ്​ സേന പൂർത്തിയാക്കാറുണ്ട്​. യു.എസ്​.എസ്​ ജാക്​സൺ, യു.എസ്​.എസ്​ മിൽവോകീ എന്നിവയിൽ 2016ലും യു.എസ്.എസ്​ മിസ വെർഡയിൽ 2008ലും നടന്ന പരിശോധന അതിന്​ മുമ്പ്​ യു.എസ്​.എസ്​ വാസ്​പ്​, യു.എസ്​.എസ്​ ​മൊബൈൽ ബേ എന്നിവയിലും പൂർത്തിയാക്കിയിരുന്നു. യു.എസ്​.എസ്​ തിയോഡർ റൂസ്​വെൽറ്റിലാണ്​ ഏറ്റവും ആദ്യം സമാന പരിശോധന നടന്നത്​- 1987ൽ.

പരീക്ഷണം പൂർത്തിയാക്കിയ കപ്പൽ പരിശോധനക്കും തുടർ നടപടികൾക്കുമായി തുറമുഖത്തെത്തിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US warshipHuge Explosion
News Summary - US Navy uses 40,000lb explosive to test warship in 'Full Ship Shock Trial'
Next Story