Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനി​കു​തിവല വിരിക്കാൻ...

നി​കു​തിവല വിരിക്കാൻ നീക്കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വാണിജ്യ പ​ഠ​ന​വു​മാ​യി യു.​എ​സ്

text_fields
bookmark_border
നി​കു​തിവല വിരിക്കാൻ നീക്കം  വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വാണിജ്യ  പ​ഠ​ന​വു​മാ​യി യു.​എ​സ്
cancel

വാ​ഷി​ങ്ട​ൺ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യും വ്യ​വ​സാ​യ​ങ്ങ​ളും വി​പ​ണി​യും ക​യ​റ്റു​മ​തി​യും അ​മേ​രി​ക്ക പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വ്യ​വ​സാ​യ ന​യ​ങ്ങ​ളും സ​ബ്സി​ഡി​ക​ളും വേ​ത​ന​ഘ​ട​ന​യും കൃ​ഷി​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ക​യ​റ്റു​മ​തി​ക്കും ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ പി​ന്തു​ണ​യും അ​ന്വേ​ഷി​ക്കും. 1974ലെ ​അ​മേ​രി​ക്ക​ൻ ട്രേ​ഡ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 301ന്റെ ​മ​റ​പി​ടി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

അ​മേ​രി​ക്ക​ൻ ഉ​ൽ​പാ​ദ​ക​രെ ബാ​ധി​ക്കു​ന്ന വി​ദേ​ശ ര​ജ്യ​ങ്ങ​ളി​ലെ ‘അ​ന്യാ​യ ന​ട​പ​ടി​ക​ൾ’ പ​ഠി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് യു.​എ​സ് വ്യാ​പാ​ര പ്ര​തി​നി​ധി ജാ​മി​യേ​സ​ൺ ഗ്രീ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ വാ​ണി​ജ്യ തീ​രു​വ യു.​എ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ന്റെ ആ​ഘാ​തം മ​റി​ക​ട​ക്കാ​ൻ 1974ലെ ​ട്രേ​ഡ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 122 പ്ര​കാ​രം 10 ശ​ത​മാ​നം ആ​ഗോ​ള തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 150 ദി​വ​സം മാ​ത്ര​മാ​ണ് ഇ​തി​ന്റെ കാ​ല​പ​രി​ധി. ജൂ​ലൈ 24ന് ​ഈ സ​മ​യം അ​വ​സാ​നി​ക്കും. ഇ​ത് മു​ന്നി​ൽ ക​ണ്ടാ​ണ് പു​തി​യ അ​ന്വേ​ഷ​ണ​മെ​ന്ന് യു.​എ​സ് വ്യാ​പാ​ര പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, കം​ബോ​ഡി​യ, താ​യ്‍ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ, വി​യ​റ്റ്നാം, താ​യ്‍വാ​ൻ, ബം​ഗ്ലാ​ദേ​ശ്, മെ​ക്സി​ക്കോ, ജ​പ്പാ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, സിം​ഗ​പ്പൂ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, നോ​ർ​വേ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള പ്ര​ധാ​ന രാ​ജ്യ​ങ്ങ​ൾ എ​ന്നാ​ണ് വി​വ​രം.

നി​കു​തി വ​ല വി​രി​ക്കാ​നും സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നു​മാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്ക​മെ​ന്ന് ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കും വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്കും ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ത​ട​യാ​ൻ യു.​എ​സ് ശ്ര​മി​ക്കാ​നി​ട​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പ​രി​സ്ഥി​തി, തൊ​ഴി​ൽ അ​വ​കാ​ശം, മ​നു​ഷ്യാ​വ​കാ​ശം, വ​നാ​വ​കാ​ശം തു​ട​ങ്ങി​യ​വ​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക നി​കു​തി​യും പി​ഴ​യും ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxUSstudy
News Summary - U.S. moves to expand tax net with commercial studies in foreign countries
Next Story