അമേരിക്കൻ സർവകലാശാലയിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ
text_fieldsനീൽ ആചാര്യ
ഇന്ത്യാന: യു.എസിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥി നീൽ ആചാര്യ മരിച്ചതായി സ്ഥിരീകരിച്ചു. ജനുവരി 28നാണ് നീൽ ആചാര്യയെ കാണാതായത്. നീലിന്‍റെ മരണത്തെക്കുറിച്ച് തിങ്കളാഴ്ച സർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്‍റ് മേധാവി ക്രിസ് ക്ലിഫ്റ്റൺ വിദ്യാർഥികളെയും ഫാക്കൽറ്റികളെയും അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസിലെ പർഡ്യൂ സർവകലാശാലയിൽ പഠിക്കുന്ന തന്‍റെ മകനെ കാണാനില്ലെന്നും സർവകലാശാലയിൽ ഇറക്കിയ ഊബർ ഡ്രൈവറാണ് മകനെ അവസാനമായി കണ്ടതെന്നും നീൽ ആചാര്യയുടെ അമ്മ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും കോൺസുലേറ്റ് പർഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗൗരി ആചാര്യക്ക് മറുപടി നൽകിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ്, ജോർജിയയിലെ ലിത്തോണിയയിലെ ഒരു കടയ്ക്കുള്ളിൽവെച്ച് അക്രമിയുടെ അടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായെങ്കിലും തീയതി സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസ് ഉടനടി അറസ്റ്റ് നടത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം ജനുവരി 24 ന് കുടുംബത്തിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

