സിറിയയിൽ ഐ.എസിന് നേരെ കനത്ത ആക്രമണം നടത്തി യു.എസ്
text_fieldsവാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയത്.
യു.എസിന്റെ ഓപ്പറേഷൻ ഹാവക്യയുടെ ഭാഗമായാണ് ഓപ്പറേഷൻ നടത്തിയത്. ഡിസംബർ 13ന് ഐ.എസ് നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യു.എസ് ഓപ്പറേഷൻ പ്രഖ്യാപിച്ചത്. ഞങ്ങളുടെ സന്ദേശം ശക്തമാണ്. ഞങ്ങളുടെ പ്രവർത്തകരെ ഉപദ്രവിച്ചാൽ അവരെ കണ്ടെത്തി കൊല്ലുമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
90ഓളം ആയുധങ്ങളാണ് യു.എസ് പ്രയോഗിച്ചത്. 35 സ്ഥലങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 20 എയർക്രാഫ്റ്റുകൾ ദൗത്യത്തിന്റെ ഭാഗമായി. എഫ്-15E, A-10S, AC-130Js, MQ-9s ജോർദാന്റെ F-16s എന്നീ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം, ആക്രമണം എവിടെയാണ് നടത്തിയതെന്നും എത്രപേർ യു.എസ് നടപടിയിൽ കൊല്ലപ്പെട്ടുവെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടില്ല.
രണ്ട് യു.എസ് സൈനികരെ ഐ.എസ് ഭീകരൻ കൊലപ്പെടുത്തിയതിനെ തുടർന്നാണ് യു.എസ് ഇസ്‍ലാമിക് സ്റ്റേറ്റിനെതിരായ നടപടി പ്രഖ്യാപിച്ചത്. ഈ ഓപ്പറേഷന് മുമ്പ് ഡിസംബർ 20നും 29നും ഇടക്ക് 11ഓളം ഐ.എസ് ഭീകരരെ യു.എസ് കസ്റ്റഡിയിലെടുക്കുകയോ വധിക്കുകയോ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഐ.എസിന്റെ ശക്തി കുറഞ്ഞുവെങ്കിലും മറ്റ് ചില കേന്ദ്രങ്ങളും അവർ ഇപ്പോഴും ശക്തമായി തുടരുന്നുവെന്നാണ് യു.എസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

