Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമൂസ് പിടിക്കാൻ യു.എസിന്റെ സൈനിക സന്നാഹം

text_fields
bookmark_border
ഹുർമൂസ് പിടിക്കാൻ യു.എസിന്റെ സൈനിക സന്നാഹം
cancel
camera_alt

ഹുർമൂസിൽ നങ്കൂരമിട്ട ഗാംബിയയുടെ ബിലി എന്ന എണ്ണ ടാങ്കർ

വാഷിങ്ടൺ: ഇടവേളക്കുശേഷം, പശ്ചിമേഷ്യയിൽ സംഘർഷം പുനരാരംഭിക്കുമെന്ന ആശങ്ക ഉയർന്നതിന് പിന്നാലെ ഹുർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ യു.എസ് സൈനീക നീക്കം ആരംഭിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും ഹുർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്നാണ് യു.എസ് നടപടി. ഇറാന്റെ നിലപാട് മൂലം, 20,000ത്തിലധികം കപ്പൽ ജീവനക്കാരും നൂറുകണക്കിന് കപ്പലുകളും മേഖലയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് യു.എസ് വാദം. ഇവ പുറത്തെത്തിക്കുന്നതിന്റെ ഭാഗാമായിട്ടാണ് പ്രോജക്ട് ഫ്രീഡം എന്ന പേരിൽ പുതിയ നീക്കത്തിന് യു.എസ് തുടക്കമിട്ടിരിക്കുന്നത്.

മേഖലയിലേക്ക് യു.എസിന്റെ യുദ്ധക്കപ്പലുകൾ തിരിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്കുനേരെ വെടിയുതിർക്കുന്ന ഇറാന്റെ ആറ് ഗൺ ബോട്ടുകൾ തകർത്തുവെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ക്രൂയിസ് മിസൈലുകളെയും യു.എസ് പ്രതിരോധിച്ചിട്ടുണ്ട്. ഹുർമുസിന്റെ തെക്കുഭാഗത്തായി യു.എസിന്റെ വൻ സൈനിക സന്നാഹം നിലവിലുണ്ട്. ഇതിനുപുറമെയാണ് പുതിയ യുദ്ധക്കപ്പലുകൾകൂടി വരുന്നത്. നിലവിൽ, നിരവധി മിസൈൽ പ്രതിരോധ ആയുധങ്ങളും നൂറിലധികം എയർ ക്രാഫ്റ്റുകളും 15,000 സൈനികരും യു.എസിന്റെ നാവിക ഉപരോധത്തിന്റെ ഭാഗമായി മേഖലയിലുണ്ട്.

അതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി ചൊവ്വാഴ്ച ചർച്ച നടത്തി. ഹുർമുസ് എണ്ണക്കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് നേരത്തെ, ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പാരിസിൽ പ്രത്യേക ഉച്ചകോടിയും സംഘടിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ചൈനീസ് വിദേശ കാര്യ മന്ത്രിയുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം, യു.എ.ഇ റിഫൈനറിക്കുനേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ പ്രസ്താവിച്ചുവെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇത് മുഖവിലക്കെടുത്തിട്ടില്ല.

യു.എസ് ആക്രമണം: അഞ്ച് സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ

തെ​ഹ്‌​റാ​ൻ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ യു.​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ. ത​ങ്ങ​ളു​ടെ സൈ​നി​ക ബോ​ട്ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി​യ ഇ​റാ​ൻ, യു.​എ​സ് ല​ക്ഷ്യം വെ​ച്ച​ത് യാ​ത്രാ ബോ​ട്ടു​ക​ളെ​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​സ്‍ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്റെ (ഐ.​ആ​ർ.​ജി.​സി) ആ​റ് ബോ​ട്ടു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന യു.​എ​സ് അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ്പ​റി​ന്റെ പ്ര​സ്താ​വ​ന​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ഇ​റാ​ന്റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. കൊ​ല്ല​പ്പെ​ട്ട​വ​ർ സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നും ഇ​തി​ന് അ​മേ​രി​ക്ക മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഇ​റാ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ വ്യ​ക്ത​മാ​ക്കി. ഒ​മാ​ൻ തീ​ര​ത്തെ ഖ​സ​ബി​ൽ നി​ന്നും ഇ​റാ​നി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ര​ണ്ട് ചെ​റി​യ ബോ​ട്ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് യു.​എ​സ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ഇ​റാ​ന്റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ ഐ.​ആ​ർ.​ഐ.​ബി റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ യു.​എ​സ് സൈ​ന്യം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US military preparations to seize the Strait of Hormuz
Next Story