
വാലൈന്റൻസ് ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20കാരൻ അറസ്റ്റിൽ
text_fieldsഅരിസോണ: വാലൈന്റൻസ് ദിനത്തിൽ യാത്രപോകാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ. യു.എസിലെ അരിസോണയിലാണ് സംഭവം.
ഫെബ്രുവരി 14ന് യുവാവിനൊപ്പം ചെലവഴിക്കാൻ യുവതി വിസമ്മതിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. 20കാരനായ ഇസായ് കസ്പാർഡ് ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 10ന് യുവതിയെ ആക്രമിച്ചതിന്റെ പേരിൽ 20കാരൻ നേരത്തേ അറസ്റ്റിലായിരുന്നു. പൊലീസ് പിന്നീട് ഇയാെള വിട്ടയച്ചു. ശേഷം യുവതിയുടെ വീട്ടിൽ വീണ്ടും എത്തിയ യുവാവ് വാലൈന്റൻസ് ദിനത്തിൽ പുറത്തുപോകാൻ ആദ്യം അഭ്യർഥിക്കുകയായിരുന്നു.
യുവതി വിസമ്മതിച്ചോടെ മർദ്ദിക്കുകയും നിർബന്ധിച്ച് കാറിൽ കയറ്റികൊണ്ടുപോകുകയും ചെയ്തു. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. യുവാവ് ഇപ്പോൾ ജയിലിലാണ്.
