Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ യുദ്ധത്തിൽ തകർന്നത് അമേരിക്കയുടെ 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും; 330 കോടി ഡോളറിന്റെ കനത്ത നഷ്ടം

text_fields
bookmark_border
ഇറാൻ യുദ്ധത്തിൽ തകർന്നത് അമേരിക്കയുടെ 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും; 330 കോടി ഡോളറിന്റെ കനത്ത നഷ്ടം
cancel

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ അമേരിക്കൻ സൈന്യത്തിന് നഷ്ടപ്പെട്ടത് കുറഞ്ഞത് 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും. കോൺഗ്രസ് റിസർച്ച് സർവിസിന്റെ പുതിയ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഏകദേശം 3.3 ബില്യൺ ഡോളറിന്റെ (ഏകദേശം 330 കോടി ഡോളർ) നാശനഷ്ടമാണ് യു.എസ് സൈന്യത്തിനുണ്ടായിരിക്കുന്നത്. എഫ്-35എ ലൈറ്റ്‌നിങ് II സ്റ്റെൽത് ഫൈറ്റർ, എഫ്-15 ജെറ്റുകൾ, എം.ക്യൂ-9 റിപ്പർ ഡ്രോണുകൾ തുടങ്ങി അമേരിക്കയുടെ ഏറ്റവും ആധുനികമായ യുദ്ധോപകരണങ്ങളാണ് ഈ കണക്കുകളിൽ ഉൾപ്പെടുന്നത്.

ആകെ 12 എഫ്-15ഇ വിമാനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിൽ മൂന്നെണ്ണം മാർച്ച് രണ്ടിന് കുവൈത്തിന് മുകളിൽ അബദ്ധത്തിൽ സൈന്യത്തിന്റെ തന്നെ വെടിയേറ്റ് തകർന്നു വീണു. മറ്റൊന്ന് ഏപ്രിലിൽ ഇറാനിൽ വെച്ചും വെടിയേറ്റുവീണു. കൂടാതെ സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ജോർഡനിലെ മുവഫാഖ് സാൽതി വ്യോമത്താവളത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ മറ്റ് 8 എഫ്-15ഇ ജെറ്റുകൾക്കും കേടുപാടുകൾ പറ്റി. ഓരോ എഫ്-15 ജെറ്റിനും മൂന്ന് കോടി ഡോളറിലധികം വിലവരും.

30 മുതൽ 50 മില്യൺ ഡോളർ വരെ വിലമതിക്കുന്ന 45 എം.ക്യൂ-9 റിപ്പർ ഡ്രോണുകളാണ് യുദ്ധത്തിൽ തകർന്നത്. ലോകത്തിലെ ഏറ്റവും ആധുനിക പോർവിമാനമായ അഞ്ച് തലമുറയിൽപ്പെട്ട ഒരു എഫ്-35എ ഫൈറ്റർ ജെറ്റും (വില 9.2 കോടി ഡോളറിലധികം) നഷ്ടപ്പെട്ടതിൽ പെടുന്നു. കൂടാതെ, രണ്ട് എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട്-അറ്റാക്ക് വിമാനങ്ങളും, ഏഴ് കെ.സി-135 സ്ട്രാറ്റോടെങ്കർ ഏരിയൽ റീഫ്യൂവലിങ് വിമാനങ്ങളും മിഡിൽ ഈസ്റ്റിലെ ദൗത്യങ്ങൾക്കിടെ നഷ്ടപ്പെട്ടു.

ബോയിംഗ് 707 നെ അടിസ്ഥാനമാക്കിയുള്ള ഇ-3 സെൻട്രി നിരീക്ഷണ വിമാനം ഒരെണ്ണം നഷ്ടപ്പെട്ടു. ഓരോന്നിനും 270 മില്യൺ ഡോളർ വിലവരുന്ന ഈ വിമാനങ്ങൾ 2015-ൽ ആകെ 32 എണ്ണം മാത്രമാണ് വ്യോമസേനയുടെ പക്കലുണ്ടായിരുന്നത്. ഇതുകൂടാതെ രണ്ട് എം.സി-130ജെ കമാൻഡോ II, ഒരു എച്ച്എച്ച്-60ഡബ്ല്യു ജോളി ഗ്രീൻ II ഹെലികോപ്റ്റർ, ഒരു എം.ക്യൂ-4സി ട്രൈട്ടൺ, മൂന്ന് എം.ക്യൂ-1 ഡ്രോണുകൾ എന്നിവയും തകർന്നു.

ഒരു എഎച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററും, നാല് എഎച്ച്-6 ലിറ്റിൽ ബേർഡ് ലൈറ്റ് ആക്രമണ ഹെലികോപ്റ്ററുകളും, ഒരു എംഎച്ച്-60 സി ഹോക്ക് മാരിടൈം ഹെലികോപ്റ്ററും യുദ്ധത്തിൽ നഷ്ടമായി.

കോൺഗ്രസിലെ ബജറ്റ് ഓഫിസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാനിൽ യു.എസ് സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചെലവ് വെറും ഒരു മാസത്തിനുള്ളിൽ 21.7 ബില്യൺ ഡോളറിൽനിന്ന് 28.1 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് സെൻട്രൽ കമാൻഡ് കണക്കാക്കുന്നു.

ചില പോർ വിവരങ്ങൾ ഇപ്പോഴും രഹസ്യസ്വഭാവമുള്ളതാണെന്നും, സൈനിക നടപടികൾ തുടരുന്നതിനാൽ നഷ്ടങ്ങളുടെ കണക്കുകൾ ഇനിയും മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേടുപാടുകൾ സംഭവിച്ച ചില വിമാനങ്ങൾ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും സേവന സജ്ജമായേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകളോട് വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Loses 81 Fighter Jets, Drones in Iran War; $3.3 Billion Loss
Next Story