ഇന്ത്യയിലെ ജൈന ആത്മീയാചാര്യന് യു.എസ്. ബഹുമതി
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ ജൈന ആത്മീയാചാര്യൻ ലോകേഷ് മുനിക്ക് യു.എസ്. പ്രസിഡന്റിന്റെ ‘ഗോൾഡ് വൊളന്റിയർ സർവീസ്’ ബഹുമതി സമ്മാനിച്ചു. പൊതുനന്മയ്ക്കും മനുഷ്യകുലത്തിനും നൽകിയ സംഭാവനകൾക്കുള്ള ആദരമായാണ് ബഹുമതി. അമേരിക്കൻ പ്രസിഡൻഷ്യൽ അവാർഡിന് അർഹനായ ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
ബഹുമതിയുടെ ഭാഗമായി, രാഷ്ട്രപതി അവാർഡ്, ഗോൾഡൻ ഷീൽഡ്, പ്രശസ്തിപത്രം, പ്രസിഡൻറ് ബൈഡൻ്റെ ഒപ്പ് അടങ്ങിയ പ്രശസ്തി പത്രം എന്നിവ നൽകി ആദരിച്ചു. അഹിംസ വിശ്വഭാരതി, വേൾഡ് പീസ് സെന്റർ എന്നിവയുടെ സ്ഥാപകനാണ് മുനി. യു.എസ്. ക്യാപ്പിറ്റോളിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ കോൺഗ്രസ് അംഗം ബ്രാഡ് ഷെർമനാണ് ബഹുമതി സമ്മാനിച്ചത്.
ആചാര്യ ലോകേഷിൻ്റെ ആഗോള സമാധാന ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് ബൈഡൻ എഴുതി, ‘നിങ്ങളുടെ സമയവും പ്രവൃത്തികളും, ഞങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു. പരിഹാരങ്ങൾ ആവശ്യമാണ്. അമേരിക്കൻ ജനതയെ പ്രതിനിധീകരിച്ച്, നിങ്ങളുടെ സന്നദ്ധ നേതൃത്വത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, ഭാവിയിലും നിങ്ങൾ മനുഷ്യരാശിയെ സേവിക്കുന്നത് തുടരുമെന്ന് അമേരിക്കൻ ജനതക്ക് വിശ്വാസമുണ്ട്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

