Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന് പരാജയം മണത്തോ?; ഹുർമുസ് തുറന്നില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു

text_fields
bookmark_border
ട്രംപിന് പരാജയം മണത്തോ?; ഹുർമുസ് തുറന്നില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു
cancel

വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈനിക നീക്കത്തീലൂടെ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുദ്ധം നാല് മുതൽ ആറ് ആഴ്ച എന്ന തങ്ങളുടെ പ്രതീക്ഷിത സമയപരിധിക്കപ്പുറം അനന്തമായി നീളാൻ കാരണമാകുമെന്ന് ട്രംപും സഹായികളും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

സൈനികനീക്കം വിപുലീകരിക്കുന്നതിനുപകരം, ഇറാന്റെ നാവിക ശേഷി ദുർബലപ്പെടുത്തുന്നതിനും മിസൈൽ ശേഖരം കുറയ്ക്കുന്നതിനുമാണ് യു.എസ് മുൻഗണന നൽകുക. അതേസമയം നിർണായകമായ കപ്പൽ പാതയിലൂടെയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കാൻ യു.എസ് ഇറാനെ നയതന്ത്രപരമായി സമ്മർദ്ദത്തിലാക്കാനാണ് യു.എസ് നീക്കം. മേഖലയിലെ സ്ഥിതിഗതികൾ സുസ്ഥിരമാക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ തങ്ങളുടെ ഗൾഫ്, യൂറോപ്യൻ സഖ്യകക്ഷികളോട് യു.എസ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

അതേസമയം ഇറാൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ട്രം​പ് കഴിഞ്ഞ ദിവസം സൂ​ച​ന ന​ൽ​കിയിരുന്നു. യു​ദ്ധവി​രാ​മ​ത്തി​നാ​യി താ​ൻ സ​മ​ർ​പ്പി​ച്ച 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ല​ട​ക്കം അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ച​ട​ക്കു​മെ​ന്ന് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് വ്യ​ക്ത​മാ​ക്കിയിരുന്നു. പ​ശ്ചി​മേ​ഷ്യ​യി​ൽ 3500 യു.​എ​സ് സൈ​നി​ക​ർ​കൂ​ടി എ​ത്തി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ട്രം​പി​ന്റെ പ്ര​സ്താ​വ​ന.

ല​ബ​നാ​നി​ലെ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശം വ്യാ​പി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. യു​ദ്ധ​വി​രാ​മ​ത്തി​നാ​യി പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, ഈ​ജി​പ്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​യ​ത​ന്ത്ര ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പും നെ​ത​ന്യാ​ഹു​വും പു​തി​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, സ​മാ​ധാ​ന ച​ർ​ച്ച ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​തു​വ​രെ ത​ള്ളി​യി​ട്ടി​ല്ല. നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള ച​ർ​ച്ച​ക​ൾ വി​വേ​ക​പൂ​ർ​ണ​മാ​യി തു​ട​രു​ന്നു​​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ട്രം​പ്, ഖാ​ർ​ഗ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്കം വേ​റെ​യും മാ​ർ​ഗ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ണ്ടെ​ന്നും ‘ട്രൂ​ത്തി’​ൽ കു​റി​ച്ചു.എ​ന്നാ​ൽ, ന​യ​ത​ന്ത്ര​ത്തി​നാ​യി​രി​ക്കും യു.​എ​സി​ന്റെ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ അ​ൽ ജ​സീ​റ​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, ​ട്രം​പി​ന്റെ ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. തെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ത​ബ്രീ​സി​ലും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്.

ദ​ക്ഷി​ണ ല​ബ​നാ​നി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗം കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി​ലെ കെ​മി​ക്ക​ൽ പ്ലാ​ന്റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കു​വൈ​ത്തി​ൽ വൈ​ദ്യു​തി, ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സ​ന്താ​ന ശെ​ൽ​വം (40) ​കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എന്നാൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് യു.​എ​സും ഇ​റാ​നും ത​മ്മി​ൽ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് നേ​രി​ട്ട് ആ​തി​ഥ്യം​വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന പാ​കി​സ്താ​ൻ നി​ല​പാ​ട് ഇ​റാ​ൻ തള്ളിയിരിക്കുകയാണ്.

യു.​എ​സു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ധ്യ​സ്ഥ​രി​ലൂ​ടെ എ​ത്തു​ന്ന​ത് അ​തി​രു​വി​ട്ട​തും അ​ന്യാ​യ​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും മും​ബൈ​യി​ലെ ഇ​റാ​ന്റെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ​റ​ഞ്ഞു. പാ​കി​സ്താ​ന്റെ ച​ർ​ച്ചാ​വേ​ദി​ക​ൾ അ​വ​രു​ടെ മാ​ത്രം വി​ഷ​യ​മാ​ണെ​ന്നും ഇ​റാ​ൻ അ​വ​യി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US-Israel-Iran War: Trump Open To Ending War Without Reopening Strait Of Hormuz, Says Report
Next Story