യു.എസിൽ ഫലസ്തീൻ വംശജൻ സലാഹ് സർസൂറിനെ ഐ.സി.ഇ അറസ്റ്റ് ചെയ്തു
text_fieldsവാഷിങ്ടൺ: ഫലസ്തീനിയൻ അമേരിക്കക്കാരനും ഇസ്ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കി പ്രസിഡന്റുമായ സലാഹ് സർസൂറിനെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജൻസി അറസ്റ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസിൽ നിയമപരമായ സ്ഥിരതാമസക്കാരനായ സലാഹ് ഫലസ്തീനികളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊള്ളുന്നയാളാണ്. തീവ്രവാദ സംഘടകളെ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് സലാഹിനെ ഐ.സി.ഇ അറസ്റ്റ് ചെയ്തത്. വിസ്കോൺസിനിലെ ഏറ്റവും വലിയ പള്ളിയാണ് ഇസ്ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കി(ഐ.എസ്.എം). തിങ്കളാഴ്ചയാണ് സലാഹിനെ കസ്റ്റഡിയിലെടുത്തതെന്ന് പള്ളി അധികൃതർ പറഞ്ഞു. വാഹനമോടിക്കുന്നതിനിടെ ഒരു കാരണവുമില്ലാതെ10ലഅധികം ഏജന്‍റുമാര്‍ സലാഹിനെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും ഇന്ത്യാനയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഐ.എസ്.എം ഭരവാഹികൾ പറഞ്ഞു.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് സലാഹ് വളർന്നത്. വെസ്റ്റ് ബാങ്കിൽ താമസിക്കുന്നതിനിടെ കൗമാരക്കാര പ്രായത്തിൽ ഇസ്രായേൽ സൈന്യം സലാഹിനെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന്‍റെ മറപിടിച്ചാണ് സലാഹ് തീവ്രവാദികൾക്ക് ഭൗതിക സഹായം നൽകിയെന്ന് ഐ.സി.ഇ ആരോപിക്കുന്നതെന്നും ഐ.എസ്.എം ഭാരവാഹികൾ അറിയിച്ചു. സലാഹ് ഹമാസിനെ പിന്തുണച്ചിരുന്നുവെന്ന ആരോപണവും പള്ളി ഡയരക്ടർ ഒതാമൻ ആത്ത നിഷേധിച്ചു.
സലാഹിന്‍റെ ഫലസ്തീൻ, മുസ്ലീം പശ്ചാത്തലവും പലസ്തീൻ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതിനാലുമാണ് അറസ്റ്റെന്ന് ആത്ത ആരോപിച്ചു. ഐ.സി.ഇയുടെ ഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അദ്ദേഹത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. സലാഹിന്‍റെ തന്റെ ഇമിഗ്രേഷൻ രേഖകളിൽ കൃത്രിമം കാണിച്ചതായും ഭീകര സംഘടനകൾക്ക് ധനസഹായം നൽകിയതായി സംശയിക്കപ്പെടുന്നുവെന്നും
എമിഗ്രേഷൻ വിഭാഗം ആരോപിച്ചു.
അതേസമയം സലാഹിന്‍റെ അറസ്റ്റിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി. സലാഹിന്റെ ഫലസ്തീൻ, മുസ്ലീം പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്, മുസ്ലീം ലീഗൽ ഫണ്ട് ഓഫ് അമേരിക്ക, യുഎസ് കൗൺസിൽ ഓഫ് മുസ്ലീം ഓർഗനൈസേഷൻസ് തുടങ്ങിയ സംഘടനകളുടെ സംയുക്ത പ്രസ്താവനിയിൽ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്‍റെ കീഴിൽ, നിരവധി കുടിയേറ്റ പ്രവർത്തകർ, പണ്ഡിതന്മാർ, വിദേശ വിദ്യാർത്ഥികൾ എന്നിവരെ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനത്തിൽ നാടുകടത്തലിന് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടി. ഗാസയിൽ വംശഹത്യ നടത്തുമ്പോൾ ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപ് യുഎസ് നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുകയാണെന്നും ഇവർ ആരോപിച്ചു. സലാഹിന്‍റെ ഭാര്യയും മക്കളും യു.എസ് പൗരൻമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

