Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ നടപ്പാക്കിയ...

ട്രംപ്​ നടപ്പാക്കിയ മുസ്​ലിം വിരുദ്ധ നിയമങ്ങൾ ​തള്ളി​ യു.എസ്​ സഭ

text_fields
bookmark_border
ട്രംപ്​ നടപ്പാക്കിയ മുസ്​ലിം വിരുദ്ധ നിയമങ്ങൾ ​തള്ളി​ യു.എസ്​ സഭ
cancel

വാഷിങ്​ടൺ: ട്രംപ്​ നടപ്പാക്കിയ കടുത്ത മുസ്​ലിം വിരുദ്ധ നിയമങ്ങൾ വേണ്ടെന്നുവെച്ച്​ യു.എസ്​ സഭ. മതം അടിസ്​ഥാനമാക്കി രാജ്യ​േ​ത്തക്ക്​ പ്രവേശന വിലക്ക്​ നടപ്പാക്കാൻ അനുമതി നൽകുന്ന നിയമമാണ്​ അവസാനമായി പ്രതിനിധി സഭ റദ്ദാക്കിയത്​. മുസ്​ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽനിന്ന്​ യു.എസിലേക്ക്​ പ്രവേശനം മുൻ പ്രസിഡൻറ്​​ ഡോണൾഡ്​ ട്രംപ്​ വിലക്കിയിരുന്നു.

ഇതോടെ, ഈ രാജ്യങ്ങളിൽനിന്ന്​ കുടിയേറിയ നിരവധി കുടുംബങ്ങളാണ്​ പ്രതിസന്ധിയിലായത്​. അവധിക്ക്​ കുടുംബാംഗങ്ങൾ നാട്ടിലേക്ക്​ പോയി തിരിച്ചുവരുന്നതുൾപ്പെടെ വിലക്കി‍െൻറ പരിധിയിൽവന്നു. മുസ്​ലിംകൾക്കും ആഫ്രിക്കക്കാർക്കുമെതിരെ അക്രമ സംഭവങ്ങൾ വർധിക്കാനും ഇതു​ കാരണമായി.

നിയമം വംശീയവാദികൾ ഏറ്റെടുക്കുകയും ചെയ്​തിരുന്നു. ഈ സാഹചര്യത്തിലാണ്​ 'വിലക്കില്ലാ നിയമം' 218-208 വോട്ടിന്​ പ്രതിനിധി സഭ പാസാക്കിയത്​. സെനറ്റ്​ കൂടി കടന്നാലേ നിയമമാകൂ. ട്രംപ്​ നടപ്പാക്കിയ യാത്ര വിലക്ക്​ നേരത്തെ പ്രസിഡൻറ്​​ ജോ ബൈഡൻ ജനുവരി 20ന്​ റദ്ദാക്കിയിരുന്നു. 2017ൽ അധികാരമേറി ഏറെ വൈകും മുമ്പാണ്​ ട്രംപ്​ വിലക്ക്​ നടപ്പാക്കിയിരുന്നത്​. രണ്ടുവട്ടം യു.എസ്​ കോടതികൾ തള്ളിയിട്ടും ദേശീയ സുരക്ഷ നടപടിയെന്നു കാണിച്ച്​ സുപ്രീം കോടതിയിൽനിന്ന്​ അന്തിമ അംഗീകാരം നേടിയെടുക്കുകയായിരുന്നു.

സിറിയ, ഇറാൻ, യെമൻ, സൊമാലിയ, ലിബിയ രാജ്യങ്ങൾക്കാണ്​ വിലക്കേർപ്പെടുത്തിയിരുന്നത്​. ഉത്തര കൊറിയ, വെനിസ്വേല, മ്യാന്മർ, എറിത്രീയ, കിർഗിസ്​താൻ, നൈജീരിയ, സുഡാൻ, താൻസനിയ രാജ്യങ്ങളെ കൂടി പിന്നീട്​ ഘട്ടംഘട്ടമായി വിലക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.Santi-Muslim laws
News Summary - U.S. House rejects Trump's anti-Muslim laws
Next Story