Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാഖിൽ നിന്ന് യു.എസ് സേന പൂർണമായി പിന്മാറി; രണ്ട് പതിറ്റാണ്ടിന്റെ അധിനിവേശ സാന്നിധ്യത്തിന് അന്ത്യം

text_fields
bookmark_border
ഇറാഖിൽ നിന്ന് യു.എസ് സേന പൂർണമായി പിന്മാറി; രണ്ട് പതിറ്റാണ്ടിന്റെ അധിനിവേശ സാന്നിധ്യത്തിന് അന്ത്യം
cancel

ബാഗ്ദാദ്: ഇരുപത്തിമൂന്ന് വർഷത്തെ സൈനിക സാന്നിധ്യത്തിനൊടുവിൽ ഇറാഖിലെ അവശേഷിക്കുന്ന താവളങ്ങളിൽ നിന്നും അമേരിക്കൻ സേന പൂർണമായി പിന്മാറി. ഇത് രാജ്യത്ത് ഭാവിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

2024ൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തീരുമാനിക്കപ്പെട്ട പിന്മാറ്റ നടപടികൾ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടമാണ് നടപ്പിലാക്കിയത്. ഇറാനുമായി യുദ്ധം തുടരുന്നതിനിടയിലാണ് ഈ സൈനിക പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. 2003ൽ സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് ഇറാഖിൽ പ്രവേശിച്ച യു.എസ് സേന, പിന്നീട് രാജ്യത്ത് വലിയ രാഷ്ട്രീയ അസ്ഥിരതക്കും കലാപങ്ങൾക്കും കാരണമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനിടയിൽ 4,500ലധികം അമേരിക്കൻ സൈനികരാണ് ഇറാഖിൽ കൊല്ലപ്പെട്ടത്.

2003ൽ ​പ്രവേശിച്ച ശേഷം വർഷങ്ങളോളം നീണ്ട 'കൗണ്ടർ-ഇൻസർജൻസി' പ്രവർത്തനങ്ങൾക്ക് ശേഷം 2011 ഒടുവിലാണ് അവർ പിന്മാറിയത്. എന്നാൽ, 2014-നും 2017-നും ഇടയിൽ ഐ.എസിനെ തകർക്കാനുള്ള സൈനിക നീക്കങ്ങൾക്കായി ഇറാഖി സേനക്ക് പിന്തുണ നൽകാനായി മൂന്ന് വർഷം തികയും മുൻപ് തന്നെ സൈനികർ തിരിച്ചെത്തുകയായിരുന്നു.

യു.എസ് സൈന്യത്തിന്റെ പിന്മാറ്റം പൊതുവെ ഇറാഖികൾക്കിടയിൽ സ്വീകാര്യമാണെങ്കിലും, യു.എസിന്റെ പിന്തുണയോടെ പരിശീലനം ലഭിച്ച ഇറാഖി സുരക്ഷാ സേനക്ക് രാജ്യത്തിന്റെ സുരക്ഷ ഒറ്റക്ക് സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തിൽ ഇറാഖി സുരക്ഷാ സേനക്ക് നിർണായകമായ രഹസ്യാന്വേഷണ വിവരങ്ങളും ആകാശ നിരീക്ഷണങ്ങളും നൽകിയിരുന്നത് അമേരിക്കൻ സൈന്യമായിരുന്നു.

എന്നാൽ ഇറാഖിലെ അമേരിക്കൻ സാന്നിധ്യം കനത്ത ആൾനാശത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 2003-ലെ അധിനിവേശത്തെത്തുടർന്ന് അബൂഗ്രൈബ് ജയിലിൽ തടവുകാർക്ക് നേരെ അമേരിക്കൻ സൈനികർ നടത്തിയ ക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനുപുറമെ, ഫാലൂജ പോലുള്ള നഗരങ്ങളിൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിലും സൈനിക നടപടികളിലും ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഈ സംഘർഷങ്ങളിൽ ലക്ഷക്കണക്കിന് ഇറാഖികൾക്ക് വീടുകൾ നഷ്ടപ്പെടുകയും, രാജ്യം കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US forces exit remaining bases in Iraq, ending two-decade military presence
Next Story