Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Boeing 737 mas crash 2.4 billion dollar fined
cancel
Homechevron_rightNewschevron_rightWorldchevron_rightഇരട്ട വിമാന...

ഇരട്ട വിമാന ദുരന്തങ്ങൾ: വിമാന നിർമാണ ഭീമൻ ബോയിങ്ങിന്​ പിഴ 18,000 കോടി

text_fields
bookmark_border


വാഷിങ്​ടൺ: ലാഭക്കൊതിയിൽ വീണ ജീവനക്കാർ യഥാർഥ വിവരം മറച്ചുവെച്ച്​ കൈമാറിയ ബോയിങ്​ 737 ​മാക്​സ്​ വിമാനങ്ങൾ ദുരന്തം തുടർക്കഥയാക്കിയതായി കണ്ടെത്തി അമേരിക്കൻ നീതിന്യായ വിഭാഗം പിഴയിട്ടത്​ 250 കോടി ഡോളർ (18,343.50 കോടി രൂപ). നൂറുകണക്കിന്​ പേർക്ക്​ ദാരുണാന്ത്യം വിധിച്ച്​ ഇന്തോനേഷ്യയിലും എത്യോപ്യയിലും ചെറിയ ഇടവേളകളിൽ വിമാനങ്ങൾ തകർന്നുവീണ സംഭവത്തിലാണ്​ അമേരിക്ക ആസ്​ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ വിമാന നിർമാണ കമ്പനി ബോയിങ്ങിന്​ വൻതുക പിഴ. 346 പേരാണ്​ 2019ൽ നടന്ന രണ്ടു സംഭവ​ങ്ങളിലുമായി മരണം പുൽകിയത്​.

സംഭവം അന്വേഷിച്ച യു.എസ്​ കോൺഗ്രസ്​ സമിതി ബോയിങ്ങാണ്​ പ്രതികളെന്ന്​ കണ്ടെത്തിയിരുന്നു. യഥാർഥ വിവരം മറച്ചുവെച്ച്​ വിൽപന നടത്തുന്ന സംസ്​കാരം ബോയിങ്ങിനുണ്ടെന്നും അന്വേഷണ റിപ്പോർട്ട്​ കുറ്റപ്പെടുത്തി. യഥാർഥത്തിൽ ബോയിങ്​ വിൽപന നടത്തുന്നത്​ 'പറക്കുന്ന ശവപ്പെട്ടി'കളാണെന്ന്​ വരെ യു.എസ്​ കോൺഗ്രസിൽ സെനറ്റർ റി​ച്ചാർഡ്​ ബ്ലൂമെന്താൽ ആരോപിച്ചു.

ഇന്തോനേഷ്യയിൽ ബോയിങ്​ 737 മാക്​സി​െൻറ ലയൺ എയർ ​ൈഫ്ലറ്റ്​ 610, എത്യോപ്യയിൽ എയർലൈൻസ്​ 302 എന്നിവയാണ്​ പതിവു യാത്രക്കിടെ അപ്രതീക്ഷിത ദുരന്തം വരുത്തിയത്​. ബോയിങ്ങി​െൻറ ടെക്​നിക്കൽ പൈലറ്റുമാർ വിവിധ രാജ്യങ്ങളിൽ വിമാന സർവീസ്​ നടത്തുന്ന കമ്പനികളെ യഥാർഥ വിവരം അറിയിക്കാത്തതിനാൽ പൈലറ്റുമാർക്ക്​ നിയന്ത്രണം നഷ്​ടപ്പെടാൻ ഇടവരുത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പറന്നുയർന്ന ഉടനെ വിമാനങ്ങൾ തകർന്നുവീണു. പൈലറ്റുമാർക്ക്​ നിയന്ത്രിക്കാനാവാതെ ​മൂക്കുകുത്തി വീണായിരുന്നു ദുരന്തങ്ങൾ.

പിഴയായി 25 കോടി ഡോളറും കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം 220 കോടി ഡോളറുമാണ്​ നൽകേണ്ടത്​.

മുൻ ജീവനക്കാരെയാണ്​ പഴിക്കേണ്ടതെന്ന്​ ബോയിങ്​ വിധിക്കു പിന്നാലെ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.

2019ൽ ഇരു സംഭവങ്ങൾക്കും പിന്നാലെ ലോകംമുഴുക്കെ വിലക്കു വീണ 737 മാക്​സ്​ വിമാനങ്ങൾ നീണ്ട ഇടവേളക്കു ശേഷം സർവീസിലേക്ക്​ തിരിച്ചുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boeing 737disasters$2.5bn fine
News Summary - US fines Boeing $2.5bn following fraud charges tied to 737 Max crashes
Next Story