Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിന്‍റെ...

ഫൈസർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസിന്​ അനുമതി നൽകി യു.എസ്​

text_fields
bookmark_border
ഫൈസർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസിന്​ അനുമതി നൽകി യു.എസ്​
cancel

വാഷിങ്​ടൺ: ഫൈസർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസിന്​ അനുമതി നൽകി യു.എസ്​. 65 വയസിന്​ മുകളിലുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കുമാണ്​ ബൂസ്റ്റർ ഡോസ്​ നൽകുക. രണ്ടാം ഡോസെടുത്ത്​ ആറ്​ മാസത്തിന്​ ശേഷമാവും ബൂസ്റ്റർ ഡോസ്​ നൽകുക. ന്യൂയോർക്ക്​ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വാക്സിന്‍റെ ബൂസ്​റ്റർ ഡോസ്​ നൽകുന്നതിനായി പ്രത്യേക ക്യാമ്പ്​ സംഘടിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു. 10 മില്യൺ ആളുകൾക്കെങ്കിലും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ്​ ആവശ്യമായി വരുമെന്നാണ്​ അമേരിക്ക കണക്കാക്കുന്നത്​. ഇവർക്ക്​ വാക്​സിൻ നൽകാനുള്ള ക്രമീകരണം ഉടൻ ഒരുക്കുമെന്നാണ്​ സൂചന.

യു.എസിൽ 22 മില്യൺ ആളുകളാണ്​ വാക്​സിനെടുത്ത്​ ആറ്​ മാസം പൂർത്തിയാക്കിയത്​. ഇതിൽ പകുതിയോളം പേരും 65 വയസിന്​ മുകളിലുള്ളവരാണെന്നാണ്​ കണക്കാക്കുന്നത്. ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ളവർ വാക്​സിന്‍റെ ബൂസ്റ്റർ ഡോസ്​ നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ചില മരുന്ന്​ കമ്പനികളും ബൂസ്റ്റർ ഡോസിനെതിരായി നിലപാടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizer
News Summary - US FDA authorizes Pfizer's Covid booster shots for elderly, high-risk Americans
Next Story