ഒമ്പത് ദിവസം ഗുഹയുടെ ആഴങ്ങളിൽ കുടുങ്ങി; ഒടുവിൽ ജീവിതത്തിലേക്ക്...
text_fieldsഇസ്താംബൂൾ: ഒമ്പത് ദിവസം തുർക്കി ഗുഹയിലെ ഇടുങ്ങിയ ഉള്ളറകളിൽ കുടുങ്ങിക്കിടന്ന അമേരിക്കൻ പര്യവേക്ഷകനെ രക്ഷിച്ചു. ആന്തരിക രക്തസ്രാവവുമായി ഗുഹയിൽ കുടുങ്ങിയ മാർക്കി ഡിക്കി എന്നയാളെ അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഗുഹയുടെ അവസാന എക്സിറ്റിൽ നിന്ന് 40കാരനായ മാർക്ക് ഡിക്കിയെ രക്ഷിച്ചെന്ന് ടർക്കിഷ് കേവിങ് ഫെഡറേഷൻ അറിയിച്ചു. തെക്കൻ തുർക്കിയിലെ ടോറസ് പർവതനിരകളിലെ ഭൂഗർഭ പാതകളിലൊന്നായ മോർക കേവിലാണ് 40കാരൻ കുടുങ്ങിക്കിടന്നത്.
തുർക്കിയിലെ മൂന്നാമത്തെ ആഴമേറിയ ഗുഹയാണിത്. പര്യവേക്ഷകൻ 1,120 മീറ്റർ താഴ്ചയിലാണ് വീണ് കിടന്നിരുന്നത്. ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതും സങ്കീർണ്ണവുമായ ഭൂഗർഭ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിതെന്ന് സംഘാടകർ പറഞ്ഞു.
200 രക്ഷാപ്രവർത്തകരും സഹ പര്യവേക്ഷകരും മെഡിക്കൽ സംഘവും അടങ്ങുന്ന അന്താരാഷ്‌ട്ര സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

