ഫലസ്തീൻ അനുകൂല നിലപാട്; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യു.എസ്
text_fieldsവാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ ഇസ്രായേൽ -ഫലസ്തീൻ നയത്തെ ചോദ്യം ചെയ്തുവെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കരാർ ജീവനക്കാരനായിരുന്ന ഇറാനിയൻ അമേരിക്കക്കാരനായ ഷഹീദ് ഖുറൈഷിയെയാണ് ജറൂസലമിലെ യു.എസ് എംബസിയിൽനിന്നുള്ള പരാതിയെ തുടർന്ന് പിരിച്ചുവിട്ടത്.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇസ്രായേലും സൗത്ത് സുഡാനും തമ്മിൽ നടന്ന ചർച്ചകളെക്കുറിച്ച് അസോസിയേറ്റഡ് പ്രസിന് നൽകാനുള്ള കുറിപ്പ് തയാറാക്കിയപ്പോളാണ് പ്രശ്നം ആരംഭിച്ചത്. ഫലസ്തീനികളെ നിർബന്ധിതമായി മാറ്റുന്നതിനെ യു.എസ് എതിർക്കുന്നുവെന്ന വരി ഷഹീദ് ഖുറൈഷി കുറിപ്പിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.
എംബസി ഈ വരി കുറിപ്പിൽനിന്ന് നീക്കം ചെയ്തു. വെസ്റ്റ് ബാങ്കിനെ ‘ജൂഡിയ’, ‘സമരിയ’ എന്ന് വിശേഷിപ്പിക്കുന്ന എംബസി നിലപാടിനെ ചോദ്യം ചെയ്തതും നടപടിക്ക് കാരണമായി. ഭരണകൂടത്തിന് പൂർണമായി വിധേയപ്പെടാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

