യു.എസും യൂറോപ്യൻ യൂനിയനും റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്, ട്രംപിന്റെ വിമർശനത്തിൽ കാര്യമില്ല -ചൈന
text_fieldsബെയ്ജിങ്: റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയും യുക്രെയ്നെതിരായ യുദ്ധത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളായി മാറുകയാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനത്തിനെതിരെ ചൈന. യു.എസും യൂറോപ്യൻ യൂനിയനും റഷ്യയുമായി വ്യാപാര പങ്കാളിത്തം തുടരുന്നതിനാൽ യു.എസിന് ഇങ്ങനെ വിമർശിക്കാനുള്ള ധാർമികതയില്ലെന്ന് ചൈന ചൂണ്ടിക്കാട്ടി.
റഷ്യയുമായുള്ള തങ്ങളുടെ കമ്പനികളുടെ വ്യാപാരം തടസ്സപ്പെടുത്തിയാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചൈന നിർബന്ധിതമാവുമെന്ന് വിദേശകാര്യ വക്താവ് ഗുവോ ജിയാകും മുന്നറിയിപ്പ് നൽകി. ചൈന-റഷ്യ കമ്പനികളുടെ ഇടപാടുകൾ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കും വിപണി തത്ത്വങ്ങൾക്കനുസരിച്ചും മൂന്നാം കക്ഷികളുമായി ബന്ധമില്ലാത്തതുമായതിനാൽ ഇത് തടസ്സപ്പെടുത്താനോ സ്വാധീനിക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയും യുക്രെയ്നെതിരായ യുദ്ധത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളായി മാറുകയാണെന്ന് ട്രംപ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

