ക്യൂബക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കണം -യു.എൻ
text_fieldsഹവാന: ക്യൂബക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രവർത്തക അലീന ഡൗഹാൻ.
ഉപരോധം ക്യൂബയുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഗുരുതരമായി ബാധിച്ചതായി അവർ പറഞ്ഞു. ക്യൂബയിൽ മരുന്നുകളുടെ ക്ഷാമം, ഭക്ഷ്യക്ഷാമം, ഉയർന്ന പണപ്പെരുപ്പം, വൈദ്യുതി തടസ്സങ്ങൾ എന്നിവയുൾപ്പെടെയുള്ള മോശം സ്ഥിതിയാണ്. ഇത് കുട്ടികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെയാണ് രൂക്ഷമായി ബാധിക്കുന്നത്.
1960 മുതൽ നിലവിലുണ്ടായിരുന്ന യു.എസ് സാമ്പത്തിക ഉപരോധം ബറാക് ഒബാമയുടെ ഭരണകാലത്ത് സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഡോണൾഡ് ട്രംപിന്റെ കീഴിൽ ശക്തിപ്പെടുത്തുകയും ജോ ബൈഡന്റെ കീഴിൽ അത് തുടരുകയും ചെയ്തു. ഉപരോധത്തെ തുടർച്ചയായി 33ാം വർഷവും യു.എൻ പൊതുസഭ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

