Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രൈ​മ​റി...

പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് : സൗ​ത്ത് ക​രോ​ലൈ​ന ബൈ​ഡ​നൊ​പ്പം

text_fields
bookmark_border
പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് : സൗ​ത്ത് ക​രോ​ലൈ​ന ബൈ​ഡ​നൊ​പ്പം
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള ​സൗ​ത്ത് ക​രോ​ലൈ​ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന് ജ​യം. ഡീ​ൻ ഫി​ലി​പ്സ്, മ​രീ​ന വി​ല്യം​സ​ൺ എ​ന്നി​വ​രെ​യാ​ണ് ബൈ​ഡ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​റു​ത്ത വ​ർ​ഗ​ക്കാ​ർ ഏ​റെ​യു​ള്ള സൗ​ത്ത് ക​രോ​ലൈ​ന​യി​ലെ വി​ജ​യം ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ബൈ​ഡ​ന് ക​രു​ത്താ​കും. സൗ​ത്ത് ക​രോ​ലൈ​ന​യി​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​ർ ഇ​ക്കു​റി ബൈ​ഡ​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

വി​ല​ക്ക​യ​റ്റ​വും യു.​എ​സ്-​മെ​ക്സി​കോ അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​ങ്ങ​ളും ബൈ​ഡ​ന് വി​രു​ദ്ധ​മാ​യി വോ​ട്ട് ചെ​യ്യാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ​യി​ൽ 26 ശ​ത​മാ​നം ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​ണ്. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ക​ഴി​ഞ്ഞ ത​വ​ണ ബൈ​ഡ​നെ​യാ​ണ് പി​ന്തു​ണ​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നി​ന് പു​തി​യ ഊ​ർ​ജ​മാ​ണ് പ്ര​ദേ​ശം ന​ൽ​കി​യ​തെ​ന്നും ട്രം​പ് ഒ​രി​ക്ക​ൽ​കൂ​ടി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe BidenSouth CarolinaUS electionsDemocratic primary
News Summary - US elections: Biden wins South Carolina Democratic primary
Next Story