
വിശ്വാസം കൈവിടില്ല; ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ്പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജയിക്കുെമന്ന ഉറച്ച വിശ്വാസത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. 'വിശ്വാസം നിലനിർത്തുക, ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ േപാകുന്നു'വെന്നായിരുന്നു ബൈഡെൻറ വാക്കുകൾ.
എല്ലായിടത്തും നല്ലതുമാത്രമാണ് നടക്കുന്നതെന്നും പെൻസിൽവാനിയയിൽ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലായിടത്തും നല്ലതുമാത്രമാണ് ഞങ്ങൾ കാണുന്നത്. ഈ തെരഞ്ഞെടുപ്പിൽ വിജയത്തിെൻറ പാതയിലാണ് തങ്ങെളന്ന് ഞാൻ വിശ്വസിക്കുന്നു. മെയിൽ വോട്ടുകൾക്ക് കൂടുതൽ സമയം ആവശ്യമായിവരും. എങ്കിലും ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും. അരിസോണയിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. വിസ്കോസിനിലും മിഷിഗണിലും നല്ലതുമാത്രമെന്ന് തോന്നുന്നു. ജോർജിയയിൽ ഇപ്പോഴും ഗെയിം നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം നാളെ രാവിലെയോടെ അറിയാനാകും' -ജോ ബൈഡൻ പറഞ്ഞു.
േഫ്ലാറിഡയിലും ഒഹിയോയിലും ട്രംപ് വിജയിച്ചതിന് പിന്നാലെയായിരുന്നു ബൈഡെൻറ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
