Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ivanka-trump
cancel
Homechevron_rightNewschevron_rightWorldchevron_rightഇവാങ്ക എവിടെ?...

ഇവാങ്ക എവിടെ? ട്രംപി​െൻറ വീഴ്​ചയിൽ മകൾക്ക്​ തന്ത്രമൗനം

text_fields
bookmark_border

വാഷിങ്​ടൺ: ഡോണൾഡ്​ ട്രംപ്​ അമേരിക്കയുടെ പ്രസിഡൻറായപ്പോൾ അധികാരത്തിലേറിയത്​ അദ്ദേഹം മാത്രമായിരുന്നില്ല. ട്രംപ്​ കുടുംബം ഒന്നാകെയായിരുന്നു. മകൾ ഇവാങ്കയും മരുമകൻ ജാരേദ്​ കുഷ്​നറുമൊക്കെ പ്രസിഡൻറി​െൻറ ഉപദേശകരായി വൈറ്റ്​ ഹൗസിലെത്തിയിരുന്നു. രണ്ടാമൂഴം നൽകാൻ അമേരിക്കൻ ജനത വിസമ്മതിച്ചതിനാൽ ട്രംപ്​ അധികാരമൊഴിയു​േമ്പാൾ 'പണിയില്ലാതാകുന്നത്​' ഇൗ കുടുംബത്തിനൊന്നാകെയാണ്​. പരാജയത്തി​െൻറ ഞെട്ടൽ കൊണ്ടാണോ, പുതിയ പ്രസിഡൻറിനെ പിണക്കാതിരിക്കാനുള്ള കൗശലം കൊണ്ടാണോ എന്ന വ്യക്​തമല്ല, തെരഞ്ഞെടുപ്പിലെ പരാജയത്തെകുറിച്ച്​ പ്രസിഡൻറി​െൻറ ഉപദേശക പദവിയിലുണ്ടായിരുന്ന മകൾ ഇവാങ്ക ട്രംപ്​ ഇപ്പോൾ മൗനത്തിലാണ്​. നവംബർ ആറിന്​ ശേഷം അവരുടെ പ്രതികരണമൊന്നും പുറത്തു വന്നിട്ടില്ല.

സഹോദരങ്ങളായ ട്രംപ്​ ജൂനിയറും എറിക്​ ട്രംപും തെരഞ്ഞെടുപ്പ്​ ക്രമക്കേടുകളെ കുറിച്ച്​ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ്​ ഇവാങ്ക ട്രംപി​െൻറ മൗനമെന്നത്​ പ്രസക്​തമാണ്​. ഇവാങ്കയുടെ ഭർത്താവ്​ ജാരേദും പ്രതികരണങ്ങളൊന്നും നടത്താതെ മൗനത്തിൽ തന്നെയാണ്​. പരാജയം അംഗീകരിച്ച്​ പുതിയ പ്രസിഡൻറിനെ സ്വാഗതം ചെയ്യുന്നതാണ്​ നല്ലതെന്ന നിലപാടിലാണ്​ ട്രംപി​െൻറ പത്​നി മെലാനിയയും മകൾ ഇവാങ്കയുമെന്ന്​ വൈറ്റ്​ ഹൗസ്​ ഉറവിടങ്ങളെ ഉദ്ധരിച്ച്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എന്നാൽ, തെരഞ്ഞെടുപ്പ്​ അട്ടിമറി ആരോപിച്ച്​ ആക്രമണം കനപ്പിക്കണമെന്ന ട്രംപ്​ ജൂനിയറി​െൻറയും എറികി​െൻറയും അഭിപ്രായങ്ങളാണ്​ ഡോണൾഡ്​ ട്രംപ്​ മുഖവിലക്കെടുത്തതെന്നാണ്​ അദ്ദേഹത്തി​െൻറ ഇതുവരെയുള്ള ​പ്രതികരണങ്ങളിൽ നിന്ന്​ വ്യക്​തമാകുന്നത്​. വരാനിരിക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പുകളിൽ ട്രംപ്​ കുടുംബത്തിൽ നിന്ന്​ സ്​ഥാനാർഥികളുണ്ടാകാൻ നയതന്ത്ര മികവുള്ള നിലപാടാണ്​ നല്ല​െതന്ന അഭിപ്രായമാണ്​ ഇവാങ്ക പ്രകടിപ്പിക്കുന്നതത്രെ.

റിപ്പബ്ലിക്കൻ കക്ഷിയിൽ ട്രംപ്​ കുടുംബത്തി​െൻറ സ്വീകാര്യത ഉറപ്പുവരുത്തുന്നതി​െൻറ ഭാഗം കൂടിയായാണ്​ 'ഞങ്ങൾ ട്രംപ്​ റിപ്പബ്ലിക്കൻ' ആണ്​ എന്ന്​ ഇവാങ്ക അടക്കമുള്ളവർ തെര​ഞ്ഞെടുപ്പ്​ വേളയിൽ ആവർത്തിച്ചിരുന്നത്​. വരുന്ന തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥിയായി ഉയർന്നു വരിക എന്ന ലക്ഷ്യം കൂടി ഇവാങ്കക്കുണ്ടെന്ന്​ നിരീക്ഷകർ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us electionivanka trumpus election2020
News Summary - where is ivanka trump? us election follow up
Next Story