Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right63കാരന്‍റെ...

63കാരന്‍റെ വൻകുടലിനുള്ളിൽ കേടുകൂടാതെ ഈച്ചയെ കണ്ടെത്തി

text_fields
bookmark_border
63കാരന്‍റെ വൻകുടലിനുള്ളിൽ കേടുകൂടാതെ ഈച്ചയെ കണ്ടെത്തി
cancel

മിസൂറി: കൊളോനോസ്കോപ്പിയിൽ 63 കാരന്‍റെ വൻകുടലിനുള്ളിൽ കേടുകൂടാതെ ഈച്ചയെ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് യു.എസിലെ ആരോഗ്യ വിദഗ്ധർ.

മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതാണ് ഇദ്ദേഹം.

മിസൂറി സർവകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി മാത്യു ബെച്ച്റ്റോൾഡാണ് ഈ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയത്. ചത്ത അവസ്ഥയിലാണെങ്കിലും ഈച്ചക്ക് കേടുപാടുകള്‍ സംഭവിക്കാത്തതാണ് വിദഗ്ധരെ അമ്പരപ്പിക്കുന്നത്.

കൊളനോ സ്കോപിക്ക് വിധേയനാവേണ്ടതിനാല്‍ രണ്ട് ദിവസമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇദ്ദേഹം കഴിച്ചിരുന്നത്. കഴിക്കുന്ന സമയത്ത് ഇവയിലൊന്നും ഈച്ചയെ കണ്ടതായി ഓർക്കുന്നില്ലെന്നും, ഈച്ച തൊണ്ടയിൽ കുടുങ്ങിയ പോലുളള തോന്നലുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വൻ കുടലിൽ ഇത്തരം ജീവികളെ കേടുപാടില്ലാതെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. വായിലൂടെ ശരീരത്തിന് അകത്തെത്തിയതാണെങ്കില്‍ ആമാശയത്തിനുള്ളിലെ ദഹന എൻസൈമുകളും ആസിഡും ഈച്ചയെ നശിപ്പിക്കില്ലെയെന്ന ചോദ്യമാണ് ആരോഗ്യ വിദഗ്ധർക്കുള്ളത്. മലദ്വാരത്തിലൂടെ വന്‍കുടലി​െൻറ മധ്യഭാഗത്തേക്ക് ഒരു കേടുപാടുമില്ലാതെ ഈച്ച എത്താനുള്ള സാധ്യതകളും വിരളമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USDoctorsHouse FlyIntestines
News Summary - US Doctors Find Fully Intact House Fly Inside 63-Year-Old Man's Intestines
Next Story