ഈ വർഷം അമേരിക്ക നാടുകടത്തിയത് 1076 ഇന്ത്യൻ പൗരന്മാരെ; നിയമവിരുദ്ധ കുടിയേറ്റം തടയാൻ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു
text_fieldsന്യൂഡൽഹി: 2026ൽ ഇതുവരെ 1076 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ മൊബിലിറ്റി ചാനലുകൾ സംരക്ഷിക്കുന്നതിനൊപ്പം അനധികൃത കുടിയേറ്റം തടയുന്നതിലും ന്യൂഡൽഹിയും വാഷിങ്ടണും അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 2025ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം 3567 ആണ്.
ഇമിഗ്രേഷൻ എ്ൻഫോഴ്സ്മെന്‍റ് നടപടികളുടെ ഭാഗമായി അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് രണ്ടു വർഷത്തിനിടെ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. നിയമാനുസൃത യാത്ര, വിദ്യാഭ്യാസം, തൊഴിൽ, എന്നിവ സുഗമമാക്കുന്നതിനൊപ്പം നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകളെ അഭിസംബോധന ചെയ്യുക എന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അമേരിക്കയുമായുള്ള സഹകരണത്തിലൂടെ അനധികൃത കുടിയേറ്റം തടയാൻ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

