ഇന്ത്യയുമായി സഹകരണം വർധിപ്പിക്കണമെന്ന് യു.എസ് പ്രതിരോധ നയ ബിൽ
text_fieldsവാഷിങ്ടൺ: സ്വതന്ത്രവും തുറന്നതുമായ ഇൻഡോ പസഫിക് മേഖലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് അമേരിക്കയുടെ വാർഷിക പ്രതിരോധ നയ ബിൽ. ചൈനയുടെ വെല്ലുവിളി നേരിടാൻ ക്വാഡ് കൂട്ടായ്മയിലൂടെ ഉൾപ്പെടെ ഇന്ത്യയുമായി കൂടുതൽ സഹകരണം വേണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പുറത്തിറക്കിയ ബില്ലിൽ പറയുന്നത്.
2026 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ നയ ബില്ലിൽ ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധ സഖ്യങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ചുള്ള ആശയം വിശദീകരിക്കുന്നു. ഇൻഡോ പസഫിക് മേഖലയിലും അതിനപ്പുറവും അമേരിക്കയുടെ പ്രതിരോധ സഖ്യങ്ങളും പങ്കാളിത്തവും ശക്തിപ്പെടുത്താൻ പ്രതിരോധ സെക്രട്ടറി ഊർജിത ശ്രമം നടത്തണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. ഇന്ത്യയുമായുള്ള സമുദ്ര സഹകരണമാണ് ഇതിൽ പ്രധാനമായി ലക്ഷ്യം വെക്കുന്നത്.
സമാധാന നിർദേശം അംഗീകരിക്കാൻ സെലൻസ്കി ഒരുക്കമല്ലെന്ന് ട്രംപ്
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ സമാധാനപദ്ധതി നിർദേശം അംഗീകരിക്കാൻ സെലൻസ്‌കി ഇതുവരെ തയാറായിട്ടില്ലെന്ന് ട്രംപ്. യു.എസ് മുന്നോട്ട് വെച്ച പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദമിർ സെലൻസ്കി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. റഷ്യയുമായി കരാറിലെത്താനായി തുടർച്ചയായി മൂന്ന് ദിവസമാണ് ചർച്ചകൾ നടന്നത്. എന്നാൽ ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ സെലൻസിക്ക് താൽപര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

