യു.എസിൽ കോവിഡ് മരണം എട്ടുലക്ഷം കവിഞ്ഞു
text_fieldsകോവിഡ് മരണം എട്ടുലക്ഷം കവിഞ്ഞ ചൊവ്വാഴ്ച വാഷിങ്ടണിൽ സെനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന അനുശോചന ചടങ്ങ്
വാഷിങ്ടൺ: അമേരിക്കയിലെ കോവിഡ് മരണം എട്ടുലക്ഷം കടന്നു. 2020 ഫെബ്രുവരിയിലാണ് അമേരിക്കയിൽ ആദ്യകോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള മാസങ്ങളിൽ വലിയ തോതിൽ മരണസംഖ്യ ഉയർന്നു. ലോകത്ത് മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട 53 ലക്ഷം മരണങ്ങളുടെ 15 ശതമാനവും അമേരിക്കയിലാണ്.
ആറുലക്ഷത്തിലേറെ മരണങ്ങളുണ്ടായ ബ്രസീലാണ് രണ്ടാമത്. ഇന്ത്യ മൂന്നാം സ്ഥാനത്തും -4.76 ലക്ഷം മരണങ്ങൾ. വാക്സിൻ നൽകിത്തുടങ്ങിയതിനു ശേഷമാണ് രണ്ടുലക്ഷം മരണങ്ങളും അമേരിക്കയിൽ സംഭവിച്ചത്. മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കായി പ്രാർഥിക്കാൻ പ്രസിഡൻറ് ജോ ബൈഡൻ ആഹ്വാനം ചെയ്തു.

