ഹമാസിനെ പിന്തുണച്ചതിന് ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യൻ ഗവേഷകനെ വിട്ടയക്കാൻ ഉത്തരവിട്ട് യു.എസ് കോടതി
text_fieldsവാഷിങ്ടൺ: ഹമാസിനെ പിന്തുണച്ചതിന് ഡോണൾഡ് ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയക്കാൻ ഉത്തരവിട്ട യു.എസ് കോടതി. നാടുകടത്തൽ ഭീഷണി നേരിടുന്നതിനിടെയാണ് ഗവേഷകനായ ബാദർ ഖാൻ സുരിയെ വിട്ടയക്കാൻ ഉത്തരവിട്ടത്.
ജോർജ്ടൗൺ യുനിവേഴ്സിറ്റിയിലാണ് ബാദർ ഗവേഷണം നടത്തുന്നത്. ഇയാളെ രണ്ട് മാസം മുമ്പാണ് അറസ്റ്റ് ചെയ്തതത്. സുരിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ജില്ലാ ജഡ്ജി പാട്രീഷ്യ ഗിൽസ് പറഞ്ഞു.
സുരിയുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച സി.സി.ആർ ഗ്രൂപ്പിന് നന്ദിയുണ്ടെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ഫലസ്തീനികൾക്ക് പിന്തുണയറിയിച്ചതിന്റെ പേരിൽ മാത്രം ഒരാളെ കുടുംബാംഗങ്ങളിൽ നിന്ന് അകറ്റിനിർത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നൽകിയതെന്ന് സുരിക്ക് വേണ്ടി ഇടെപട്ട സി.സി.ആർ പറഞ്ഞു.
നേരത്തെ ഫലസ്തീനെ പിന്തുണച്ച തുർക്കിയയിൽ നിന്നുള്ള പി.എച്ച്.ഡി വിദ്യാർഥിയായ റുമേയസ ഓസ്തുർക്കിനെയും യു.എസ് ഭരണകൂടം തടവിലാക്കിയിരുന്നു. തുടർന്ന് കോടതി ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സുരിയുടേയും ഓസ്തുർക്കിന്റേയും അറസ്റ്റ് യു.എസിലെ അക്കാദമിക സമൂഹത്തിനിടയിൽ വലിയ ആശങ്ക പടർത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

