തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി
text_fieldsവാഷിംഗ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി. ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുർ റാണ.
കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജാക്വലിൻ ചൂൾജിയാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന അമേരിക്കൻ കോടതി അംഗീകരിക്കുകയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
2020 ജൂണ്‍ 10നാണ് ഇന്ത്യ-അമേരിക്ക കരാര്‍ പ്രകാരം റാണയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പരാതി നല്‍കിയത്. തഹാവുർ റാണ കുറ്റം ചെയ്തതിന് മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
നേരത്തേ, റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ബൈഡന്‍ ഭരണകൂടം അംഗീകരിച്ചിരുന്നു. അതേസമയം റാണയുടെ അഭിഭാഷകന്‍ അദ്ദേഹത്തെ കൈമാറുന്നതിനെ എതിര്‍ത്തു. ഇന്ത്യയുടെ അഭ്യർഥനയെ അനുകൂലിച്ചും എതിര്‍ത്തും സമര്‍പ്പിച്ച എല്ലാ രേഖകളും കോടതി അവലോകനം ചെയ്തുവെന്ന് ജഡ്ജി ജാക്വലിന്‍ ചൂല്‍ജിയാന്‍ ഉത്തരവില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

