കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയെ പരിഹസിച്ചു; യു.എസ് പൊലീസ് പ്രതിക്കൂട്ടിൽ
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ യു.എസിന്റെ അസാധാരണ പ്രതികരണം വിമർശനത്തിന് കാരണമായി. വിദ്യാർഥിനി കൊല്ലപ്പെട്ട ശേഷം ചിരിക്കുന്ന പൊലീസുകാരെ കുറിച്ചാണ് അന്വേഷണം. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സിയാറ്റിൽ കാമ്പസിലെ മാസ്റ്റേഴ്‌സ് വിദ്യാർഥിനിയായിരുന്ന 23കാരിയാണ് കൊല്ലപ്പെട്ടത്.
ഈ വർഷം ജനുവരിയിൽ പോലീസ് പട്രോളിംഗ് വാഹനത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ സ്ത്രീയെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് കാമറയിൽ പതിഞ്ഞതിനെ തുടർന്ന് സിയാറ്റിൽ പൊലീസ് യൂണിയൻ നേതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പുറത്തുവിട്ട വിഡിയോയിൽ ജനുവരി 23 ന് സഹപ്രവർത്തകനായ കെവിൻ ഡേവ് കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിനി ജാഹ്നവി കണ്ടുലയെക്കുറിച്ച് പൊലീസ് ഓഫിസർ ഡാനിയൽ ഓഡറർ പരിഹാസ പൂർവം ചർച്ച ചെയ്യുന്നത് കേൾക്കാം. പൊലീസ് വകുപ്പിൽ നിന്ന് കുറച്ചു കൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നാണ് വിഡിയോയെ കുറിച്ച് ആളുകൾ പ്രതികരിച്ചത്.
സൗത്ത് ലേക്ക് യൂണിയനിൽ വെച്ച് സിയാറ്റിൽ പൊലീസിന്റെ പട്രോളിങ് വാഹനം ഇടിച്ച് ആന്ധ്ര പ്രദേശിലെ കുർണൂൽ ജില്ലക്കാരിയായ മിസ് കണ്ടുല മരിച്ചത്. ക്രോസ്വാക്കിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് കടക്കുന്നതിനിടെയാണ് കാൽനടയാത്രക്കാരിയെ വാഹനം ഇടിച്ചതെന്ന് മൊഴിയിൽ പറയുന്നു.
ഈ ഡിസംബറിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തിലായിരുന്നു ജാഹ്‌നവി കണ്ടൂല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

