ആർ.എസ്.എസിന് ഉപരോധമേർപ്പെടുത്തണം; ശിപാർശയുമായി യു.എസ് സമിതി
text_fieldsവാഷിങ്ടൺ: പരമോന്നത നേതാവ് മോഹൻ ഭാഗവത് അമേരിക്കൻ സന്ദർശനത്തിനൊരുങ്ങവെ, ആർ.എസ്.എസിനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ സർക്കാറിന്റെ മതസ്വാതന്ത്ര്യ ഉപദേശക സമിതിയായ യു.എസ് കമീഷൻ ഓൺ ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്). മതന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയായ ആർ.എസ്.എസിന് അമേരിക്കയിൽ ഉപരോധമേർപ്പെടുത്തണമെന്നും, നേതാക്കൾക്കും സംഘടനകൾക്കും നയതന്ത്ര പരിഗണനയോ ഉന്നതതല കൂടിക്കാഴ്ചകൾക്ക് അവസരമോ നൽകരുതെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ആർ.എസ്.എസ് ജന്മശദാബ്ദി ആഘോഷ പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കെയാണ് നീക്കം. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്സ് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസ് അംഗമാണെന്നും ഇന്ത്യയിൽ മുസ്‍ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കാളികളാണ് ആർ.എസ്.എസും ഉപസംഘടനകളുമെന്നും യു.എസ്.സി.ഐ.ആർ.എഫ് അധ്യക്ഷൻ ആസിഫ് മഹ്മൂദ് പറഞ്ഞു. ആർ.എസ്.എസ് നേതാക്കൾ, ഇന്ത്യൻ സർക്കാറിന്റെ ഭാഗമാണെങ്കിലും അവർക്ക് അമേരിക്കയിൽ നയതന്ത്ര പരിഗണനയോ, ഉന്നതതല കൂടിക്കാഴ്ചകളോ അനുവദിക്കരുതെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമീഷണർ ജെൻ മിൽസ് ആവശ്യെപ്പട്ടു. ആർ.എസ്.എസ് തലവന്റെ അമേരിക്കൻ സന്ദർശനത്തെ തീവ്രഹിന്ദു ദേശീയതയെ എതിർക്കുന്ന അമേരിക്ക ആസ്ഥാനമായ ഹിന്ദൂസ് ഫോർ ഹ്യൂമൻറൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയും വിമർശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

