Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപോണോഗ്രാഫി പഠന...

പോണോഗ്രാഫി പഠന വിഷയമാക്കി യു.എസിലെ വെസ്റ്റ്മിൻസ്റ്റർ കോളജ്; ക്ലാസുകൾ ഉടൻ

text_fields
bookmark_border
പോണോഗ്രാഫി പഠന വിഷയമാക്കി യു.എസിലെ വെസ്റ്റ്മിൻസ്റ്റർ കോളജ്; ക്ലാസുകൾ ഉടൻ
cancel
Listen to this Article

പോണോഗ്രാഫി പഠന വിഷയമാക്കൻ ഒരുങ്ങി യു.എസിലെ വെസ്റ്റ്മിൻസ്റ്റർ കോളജ്. കോഴ്‌സ് സമയത്ത് വിദ്യാർത്ഥികൾ അവരുടെ അധ്യാപകർക്കൊപ്പം ഇരുന്ന് ഒരുമിച്ച് പോൺ സിനിമകൾ കാണുകയും അത് വിലയിരുത്തുകയും സാമൂഹിക പഠനങ്ങൾ നടത്തുകയും വേണം.

യു.എസ് നഗരമായ യൂട്ടയിലെ വെസ്റ്റ്മിൻസ്റ്റർ കോളജ് ആണ് ഇങ്ങനെ ഒരു കോഴ്സുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 'ഫിലിം 3000' പ്രോഗ്രാമിന് കീഴിൽ വരുന്ന ഈ കോഴ്‌സിന് മൂന്ന് ക്രെഡിറ്റുകൾ ഉണ്ട്. വർഗം, വംശം, ലിംഗം എന്നിവയും ലൈംഗികതയും സംബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചർച്ച ചെയ്യുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ''അശ്ലീലത്തെക്കുറിച്ചുള്ള കോഴ്‌സ് സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള അവസരമാണ്'' എന്നാണ് കോളജ് അധികൃതർ പറയുന്നത്.

വിവാദ വിഷയങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ ഈ പോണോഗ്രാഫി കോഴ്‌സ് വിദ്യാർത്ഥികളെ സഹായിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് വിശ്വസിക്കുന്നു. എന്നാൽ, ഒരു ക്ലാസായി ഒരുമിച്ച് അശ്ലീലം കാണുന്നത് "തികച്ചും വെറുപ്പുളവാക്കുന്നതാണ്" എന്ന് കോളജ് അധികൃതർ ചില കോണുകളിൽ നിന്ന് വിമർശനം നേരിട്ടിട്ടുണ്ട്. 2022-2023 അധ്യയന വർഷത്തിൽ പോൺ ക്ലാസ് തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pornography class
News Summary - US college offers pornography class, students and teachers to watch porn movies together
Next Story