Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷാങ്​ഹായ്​ക്ക്​ സമീപം...

ഷാങ്​ഹായ്​ക്ക്​ സമീപം യുദ്ധവിമാനങ്ങൾ; സംഘർഷ ഭീതി

text_fields
bookmark_border
ഷാങ്​ഹായ്​ക്ക്​ സമീപം യുദ്ധവിമാനങ്ങൾ; സംഘർഷ ഭീതി
cancel

ബെയ്​ജിങ്​: ചൈന- അമേരിക്ക തർക്കം തുടരുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചൈനക്ക്​ സമീപത്തുകൂടി പറന്നത്​ സംഘർഷ ഭീതി വർധിപ്പിക്കുന്നു. ഞായറാഴ്​ചയും തിങ്കളാഴ്​ചയുമാണ്​ പ്രമുഖ നഗരമായ ഷാങ്​ഹായ്​ക്ക്​ സമീപത്തുകൂടെയടക്കം യുദ്ധവിമാനങ്ങൾ പറന്നത്​. അമേരിക്കയുടെ പി-8എ, ഇ.പി-3 ഇ റിനൈസൻസ്​ യുദ്ധവിമാനങ്ങളാണ്​ ചൈനയുടെ തീരങ്ങളിലൂടെ പറന്നത്​.

തായ്​വാൻ കടലിടുക്കിൽനിന്ന്​ പുറപ്പെട്ട വിമാനങ്ങൾ ചീജാങ്​, ഫുജിയാൻ എന്നിവിടങ്ങളിലെ തീരങ്ങളിലൂടെ പറന്നത്​. പി-8 എ യുദ്ധവിമാനം ഷാങ്​ഹായ്​ക്ക്​ 76.5 കിലോമീറ്റർ സമീപത്തുകൂടെയാണ്​ പറന്നത്​​. സമീപ വർഷങ്ങളിലൊന്നും ഇത്രയും അടുത്തുകൂടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ പറന്നിട്ടില്ല. തുടർച്ചയായി 12ാം ദിവസമാണ്​ യു​.എസ്​ യുദ്ധവിമാനങ്ങൾ ചൈനീസ്​ തീരത്തുകൂടെ പറക്കുന്നത്​.

അതിനിടെ, ഹ്യൂസ്​റ്റനിലെ ചൈനീസ്​ കോൺസുലേറ്റ്​ പൂട്ടിച്ച അമേരിക്കൻ നടപടിക്ക്​ മറുപടിയായി ​ൈചനയിലെ ചെങ്​ഡുവിലെ ​അമേരിക്കൻ കോൺസുലേറ്റ്​ അടച്ചു. ചൈനീസ്​ സർക്കാർ നിർദേശ പ്രകാരം തിങ്കളാഴ്​ച രാവിലെ 10ന്​ കോൺസുലേറ്റ്​ അടക്കുകയും അമേരിക്കൻ പതാക പകുതി താഴ്​ത്തിക്കെട്ടുകയും ചെയ്​തു. കോൺസു​േലറ്റ്​ കെട്ടിടത്തി​​െൻറ മുൻവാതിൽ വഴി ഉദ്യോഗസ്ഥർ പ്രവേശിക്കുകയും ​െകട്ടിടം ഏറ്റെടുക്കുകയും ചെയ്​തതായി ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.

ചാരവൃത്തി അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ അമേരിക്ക ഹ്യൂസ്​റ്റൻ കോൺസുലേറ്റ്​ അടപ്പിച്ചത്​. കഴിഞ്ഞ ദിവസം ഹ്യൂസ്​റ്റൻ കോൺസുലേറ്റ്​ കെട്ടിടത്തിൽ പിൻവാതിൽ തകർത്താചെങ്​ഡു കോൺസുലേറ്റ്​ അടപ്പിച്ച ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി നടപടി നിരാശജനകമാണെന്ന്​ അമേരിക്കൻ സ്​റ്റേറ്റ്​ ഡിപ്പാർട്​​മ​െൻറ്​ വ്യക്തമാക്കി. 35 വർഷമായി തിബത്ത്​​ ഉൾപ്പെടെ പടിഞ്ഞാറൻ ചൈനയിലെ ജനങ്ങളുമായി ബന്ധപ്പെട്ടിരുന്നത്​ ചെങ്​ഡു വഴിയായിരുന്നു. ​ൈചനയിലെ മറ്റ്​ നയതന്ത്ര കാര്യാലയങ്ങൾ വഴി ഇൗ മേഖലയിലെ ജനങ്ങൾക്ക്​ പരമാവധി സേവനം ഉറപ്പാക്കുമെന്നും സ്​റ്റേറ്റ്​ ഡിപ്പാർട്​മ​െൻറ്​ അറിയിച്ചു.

150 തദ്ദേശീയർ അടക്കം 200 ജീവനക്കാരുള്ള ചെങ്​ഡു കോൺസുലേറ്റ്​ അടക്കുന്നത്​ വീക്ഷിക്കാൻ കനത്ത സുരക്ഷ സന്നാഹങ്ങൾക്കിടയിലും നിരവധി പേരാണ്​ എത്തിയിരുന്നത്​. ​ൈചനീസ്​ പൗരന്മാർ കോൺസുലേറ്റ്​ പൂട്ടൽ ആഘോഷിക്കുകയും ചെയ്​തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - us china clash update
Next Story