യു.എസ് റദ്ദാക്കിയത് ലക്ഷത്തിലധികം വിസകൾ
text_fieldsന്യൂയോർക്ക്: ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം കഴിഞ്ഞവർഷം അമേരിക്ക റദ്ദാക്കിയത് ലക്ഷത്തിലധികം വിസകൾ. ഇതിൽ 8000 വിദ്യാർഥി വിസകളും 2500 വിദഗ്ധ വിസകളും ഉൾപ്പെടുന്നു. കുറ്റകരമായ പ്രവൃത്തികൾ ചൂണ്ടിക്കാട്ടി കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കൽ.
അമേരിക്കയെ സുരക്ഷിതമാക്കാൻ ക്രിമിനലുകളെ നാടുകടത്തുന്നത് തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ടവരുടെ വിസകളാണ് റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപ വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

