Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ പടക്കപ്പൽ ഇറാനരികെ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

text_fields
bookmark_border
അമേരിക്കൻ പടക്കപ്പൽ ഇറാനരികെ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
cancel

വാഷിങ്ടൺ/തെഹ്റാൻ: ഇറാൻ-അമേരിക്ക ആണവ ചർച്ചയുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, മേഖലയിൽ സംഘർഷഭീതി സൃഷ്ടിച്ച് അമേരിക്കൻ പടക്കപ്പൽ ഇറാൻ തീരത്തോടടുത്ത്. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും 700കിലോമീറ്റർ അകലെ, ഓമൻ തീരമേഖലയിൽ നങ്കൂരമിട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബി.ബി.സി പങ്കുവെച്ചു.

മൂന്ന് മിസൈൽ വേധ കപ്പലുകളുടെ അകമ്പടിയോടെയാണ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും അകലെയല്ലാതെ എത്തിച്ചേർന്നത്. എഫ്.35 ഉൾപ്പെടെ 90 യുദ്ധം വിമാനങ്ങൾ, സൈന്യവും ജീവനക്കാരും ഉൾപ്പെടെ 5683 പേർ എന്നിവരുമായാണ് പടക്കപ്പൽ എത്തിയത്. ജനുവരി അവസാനത്തിൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങിയ പടക്കപ്പൽ ആദ്യാമായണ് ഉപഗ്രഹ ദൃശ്യങ്ങളിൽ തെളിയുന്നത്.

അഞ്ചു ദിവസം മുമ്പ് ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എഫ് ജെറാൾഡ് ആർ ഫോഡും ഇറാൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

മേഖലയിൽ അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്​ട്രോയറുകൾ, യുദ്ധ വിമാനങ്ങൾ, എന്നിവയുടെ സാന്നിധ്യം ബി.ബി. സി വെരിഫൈ സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ച ഒമാന്റെ മധ്യസ്ഥതയിൽ, സലാലയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി സ്വിറ്റ്സർലൻഡിലെ ജനീവയിൽ രണ്ടാം ഘട്ട ചർച്ച ആരംഭിക്കാനിരിക്കെയാണ് പശ്ചിമേഷ്യയിൽ അമേരിക്കൻ യുദ്ധ സന്നാഹം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.

ചൊവ്വാഴ്ചത്തെ ചർച്ചകൾക്ക് മു​ന്നോ​ടി​യാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി തി​ങ്ക​ളാ​ഴ്ച ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​​ണ​വോ​ർ​ജ ഏ​ജ​ൻ​സി മേ​ധാ​വി റാ​ഫേ​ൽ ഗ്രോ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന ഒ​മാ​ന്റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യും അ​റാ​ഗ്ചി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US build-up of warships and fighter jets tracked near Iran
Next Story