Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും വെ​ടി​യൊ​ച്ച;...

വീ​ണ്ടും വെ​ടി​യൊ​ച്ച; ച​ർ​ച്ച നി​ർ​ത്തി  

text_fields
bookmark_border
വീ​ണ്ടും വെ​ടി​യൊ​ച്ച; ച​ർ​ച്ച നി​ർ​ത്തി     
cancel
camera_alt

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ബ​ന്ദ​ർ അ​ബ്ബാ​സി​ലെ സു​റു ബീ​ച്ചി​ൽ ക​ളി​ക്കു​ന്ന ഇ​റാ​നി​യ​ൻ കു​ട്ടി​ക​ൾ

തെ​ഹ്റാ​ൻ/ തെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കെ, നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഇ​റാ​ൻ. ല​ബ​നാ​നി​ലും ഗ​സ്സ​യി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം നി​ർ​ത്താ​തെ ഇ​നി യു.​എ​സു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ല​ബ​നാ​നി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്റെ പ്ര​തി​ക​ര​ണം. അ​തി​നി​ടെ, ഇ​റാ​ന്റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും യു.​എ​സ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ വെ​ച്ച് അ​മേ​രി​ക്ക​യു​ടെ എം.​ക്യു-1 ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് യു.​എ​സ് ന​ട​പ​ടി. പ്ര​ത്യാ​ക്ര​മ​ണ​മെ​ന്നോ​ണം, കു​വൈ​ത്തി​ലെ യു.​എ​സ് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പാ​യി​ച്ച​തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല ഒ​രി​ക്ക​ൽ കൂ​ടി ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​യി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ദ​ക്ഷി​ണ ഇ​റാ​നി​ലെ ഹു​ർ​മു​സ് ഖാ​ൻ പ്ര​വി​ശ്യ​യു​ടെ ഭാ​ഗ​മാ​യ ഗു​രു​ഖി​ലും ഖി​ഷ്മ് ദ്വീ​പി​ലു​മാ​ണ് യു.​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ ഇ​റാ​ന്റെ സു​പ്ര​ധാ​ന സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം ഇ​റാ​ൻ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്. എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഇ​വി​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഇ​റാ​നി​യ​ൻ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ, ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ സ്റ്റേ​ഷ​ൻ, ര​ണ്ട് ഡ്രോ​ണു​ക​ൾ എ​ന്നി​വ ത​ക​ർ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു.

മേ​ഖ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​റാ​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നീ​ക്ക​ങ്ങ​ളെ​ന്നും, ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും യു.​എ​സ് അ​ധി​കൃ​ത​ർ എ​ക്സി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​റാ​ന്റെ സ​മു​ദ്ര​പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ച അ​മേ​രി​ക്ക​ൻ ഡ്രോ​ൺ ഇ​റാ​ൻ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ട​ത്.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സ​മാ​ധാ​ന​ക്ക​രാ​ർ സം​ബ​ന്ധി​ച്ച ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നി​ല​പാ​ട് കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി​യ​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ​വ​രി​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ ല​ബ​നാ​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​റാ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്.

എ​ന്നാ​ൽ, പ്രാ​ഥ​മി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു​ശേ​ഷ​വും ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ സേ​ന ആ​ക്ര​മ​ണം ക​ന​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​റാ​ൻ ച​ർ​ച്ച​യി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ല​ബ​നാ​നി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​സ്രാ​യേ​ൽ. ദ​ക്ഷി​ണ ബൈ​റൂ​ത്തി​ലെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്രാ​യേ​ലി​ന്റെ അ​ധി​നി​വേ​ശ സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ച്ച് ര​ണ്ടി​ന് തു​ട​ങ്ങി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തി​ന​കം 3400ല​ധി​കം ആ​ളു​ക​ൾ ല​ബ​നാ​നി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirstrikeStrait of HormuzIran USCeasefire Talk
News Summary - US Bombs Iranian Military Sites; Iran Halts Talks Until Israel Stops Attacks on Lebanon, Gaza
Next Story