താരിഫ് യുദ്ധം; യു.എസ്-ചൈന ചർച്ച ഈയാഴ്ച
text_fieldsവാഷിങ്ടൺ: ചൈനക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കംകുറിച്ച തീരുവ യുദ്ധം വാണിജ്യ, വ്യവസായ മേഖലകളിൽ അലയൊലി തീർക്കുന്നതിനിടെ ചർച്ചക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽ സംഗമിക്കുന്നു.
ചൈനക്കെതിരെ 145 ശതമാനം തീരുവ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചൈനയും യു.എസും സംഭാഷണം നടത്തുന്നത്. യു.എസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 125 ശതമാനം നികുതിയും പ്രഖ്യാപിച്ചിരുന്നു.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തിൽ യു.എസും ഉപഭരണാധികാരി ഹി ലൈഫെങ്ങിന്റെ നേതൃത്വത്തിൽ യു.എസും അണിനിരക്കും. തീരുവ യുദ്ധം തുടർന്നാൽ ഈ വർഷം ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.