Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനയാത്രക്കിടെ അക്രമം; യു.എസ് വിമാനം അടിയന്തരമായി നിലത്തിറക്കി

text_fields
bookmark_border
US Airlines
cancel

വാഷിങ്ടൺ: യാത്രക്കാരൻ അക്രമാസക്തനായതനെ തുടർന്ന് യു.എസ് എയർലൈൻ അടിയന്തരമായി നിലത്തിറക്കി. ലോസ് ഏഞ്ചൽസിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട 1775 നമ്പർ ഫ്ലൈറ്റിലാണ് സംഭവം. ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ് പ്പെടുത്തിയ ശേഷം വിമാനം അടിയന്തരമായി കൻസാസിൽ ഇറക്കുകയായിരുന്നു.

യാത്രക്കാരന്‍റെ അനിയന്ത്രിതവും ക്രമരഹിതവുമായ പെരുമാറ്റം കാരണം വിമാാനത്തിലെ ജോലിക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സ്ഥിതീകരിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.

യാത്രക്കാരൻ കോക്പിറ്റിൽ അതിക്രമിച്ചു കയറുകയും വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചതായും മറ്റൊരു യാത്രക്കാരൻ പറഞ്ഞു. വിമാനത്തിനത്തിലെ ജീവനക്കാരൻ ഇയാളെ കോഫി പോട്ട് ഉപയോഗിച്ച് തലക്കടിച്ചതായി കണ്ടെന്നും വിമാനത്തിലെ യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Airline Makes Emergency Landing After Unruly Passenger Incident
Next Story