Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫലസ്തീനെ സ്വതന്ത്രമാക്കുക...’ മുദ്രാവാക്യം മുഴക്കി സ്വയം തീകൊളുത്തി അമേരിക്കൻ സൈനികൻ

text_fields
bookmark_border
പ്രതിഷേധം ഇസ്രായേൽ എംബസിക്ക് മുന്നിൽ
‘ഫലസ്തീനെ സ്വതന്ത്രമാക്കുക...’ മുദ്രാവാക്യം മുഴക്കി സ്വയം തീകൊളുത്തി അമേരിക്കൻ സൈനികൻ
cancel

വാഷിങ്ടൺ: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തി അമേരിക്കൻ സൈനികൻ. പൊള്ളലേറ്റ യു.എസ് നാവിക സേനാംഗം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്‍റെ പ്രതിഷേധം. ഉടൻ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുള്ള നാവികനാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു.

പ്രതിഷേധത്തിന്‍റെ ലൈവ് വീഡിയോ സ്ട്രീമിങ് സമൂഹമാധ്യമങ്ങളിൽ നടത്തിയായിരുന്നു സൈനികന്‍റെ പ്രതിഷേധം. ‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്നും സ്വയം തീകൊളുത്തുന്നതിന് മുമ്പ് അദ്ദേഹം വിളിച്ചുപറഞ്ഞു.

യു.എസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Air Force soldier sets himself on fire outside Israeli embassy in Washington
Next Story