യു.എസ് സഹായം അവസാനിപ്പിച്ചു; യുക്രെയ്ന്റെ വൈദ്യുതി മേഖല തകർത്ത് റഷ്യ
text_fieldsകിയവ്: ആയുധ, രഹസ്യാന്വേഷണ സഹായങ്ങൾ യു.എസ് അവസാനിപ്പിച്ചതിന് പിന്നാലെ യുക്രെയ്ന്റെ വൈദ്യുതി മേഖല തകർത്ത് റഷ്യ. കഴിഞ്ഞ ദിവസം രാത്രി നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ അടക്കം 18 പേർക്ക് പരിക്കേറ്റു.
70 മിസൈലുകളും 200 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെ കൊല്ലാനുള്ള റഷ്യയുടെ ബോധപൂർവമായ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഖാർകിവിലെ നിരവധി ഭവനസമുച്ചയങ്ങളും വീടുകളും ആക്രമണത്തിൽ തകർന്നു. ഫ്രാൻസിന്റെ എഫ്-16 യുദ്ധ വിമാനങ്ങളും മിറാഷ്-2000 ജെറ്റുകളും ഉപയോഗിച്ച് റഷ്യയെ തിരിച്ചടിച്ചതായി യുക്രെയ്ൻ വ്യോമസേ അറിയിച്ചു. ഇതാദ്യമായാണ് റഷ്യക്കെതിരെ യുക്രെയ്ൻ ഫ്രഞ്ച് യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദേശത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന ആരോപണം റഷ്യ നിഷേധിച്ചു. യുക്രെയ്ന്റെയും യു.എസിന്റെയും ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തുമെന്ന് സെലൻസ്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

