Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെഗസസിനെ...

പെഗസസിനെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക

text_fields
bookmark_border
Pegasus
cancel

വാഷിങ്​ടൺ: ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ നിർമാതാക്കളായ എൻ.എസ്​.ഒ ഉൾപ്പെടെ നാലു​ കമ്പനികളെ യു.എസ്​ ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തി. ചൈനയിലെ പ്രമുഖ ഫോൺ നിർമാതാക്കളായ വാവൈയും പട്ടികയിലുണ്ട്​. എൻ.എസ്​.ഒയെ കൂടാതെ സോഫ്​റ്റ്​വെയർ നിർമാതാക്കളായ കാൻഡിരുവാണ്​ പട്ടികയിലുള്ള മറ്റൊരു ഇസ്രായേൽ കമ്പനി. ഈ കമ്പനികളുമായി വ്യാപാര ബന്ധം പാടില്ലെന്നാണ്​​ യു.എസ്​ വാണിജ്യ വകുപ്പ് രാജ്യത്തെ കമ്പനികൾക്ക് നൽകിയിരിക്കുന്ന​ നിർദേശം​. അതേസമയം, യു.എസ്​ തീരുമാനം നിരാശാജനകമാണെന്ന്​ എൻ.എസ്​.ഒ പ്രതികരിച്ചു.

പ്രമുഖ രാഷ്​ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്​ടിവിസ്​റ്റുകൾ ഉൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ ഇന്ത്യയിലെ സർക്കാർ പെഗസസ്​ സോഫ്​റ്റ്​വെയർ ഉപയോഗിച്ചുവെന്ന ആരോപണം വലിയ രാഷ്​ട്രീയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിലും വിഷയം ശ്രദ്ധയാകർഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus
News Summary - us against pegasus
Next Story