വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന ഉത്തരവ് ഇസ്രായേൽ പുനഃപരിശോധിക്കണം -ഗുട്ടറസ്
text_fieldsവാഷിങ്ടൺ: വടക്കൻ ഗസ്സയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് ഇസ്രായേൽ പുനഃപരിശോധിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഫലസ്തീനിൽ ജീവിക്കുന്ന പകുതി ജനങ്ങളെ ബാധിക്കുന്നതാണ് ഇസ്രായേലിന്റെ ഉത്തരവ്.
സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അവരുടെ മേൽ സ്വാധീനമുള്ളവരും പുതിയ സംഘർഷമുണ്ടാകുന്നത് തടയുകയും വെസ്റ്റ് ബാങ്കിലേക്കും മറ്റ് വിശാലമായ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമേഖലയിൽ കൂടി ഒരു ദശലക്ഷം ജനങ്ങളെ ഭക്ഷണമോ, വെള്ളമോ, താമസ്ഥലമോ ഇല്ലാത്ത മറ്റൊരിടത്തേക്ക് പെട്ടെന്ന് മാറ്റുന്നത് അത്യന്തം അപകടകരമാണ്. അത് ഒരിക്കലും യാഥാർഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ വാഹനങ്ങളിലും നടന്നും തെക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളിൽ ആളുകൾ നീങ്ങുകയാണെന്നും വഴിയിൽ ബോംബിങ് നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

