യു.എൻ.ആർ.ഡബ്ല്യു.എ ആസ്ഥാനം ഇസ്രായേൽ തകർത്തു
text_fieldsജറൂസലം: ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ കിഴക്കൻ ജറൂസലമിലെ ആസ്ഥാനം ഇസ്രായേൽ തകർത്തു. ബുൾഡോസറുകളുമായി എത്തിയ സൈന്യം മതിൽക്കെട്ടിനകത്ത് കയറി കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നു.
ഇസ്രായേൽ പാർലമെന്റ്, സർക്കാർ പ്രതിനിധികളും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുന്നതായും ഹമാസുമായി ബന്ധമുണ്ടെന്നും ഏജൻസിക്കെതിരെ ഇസ്രായേൽ ആരോപണം ഉന്നയിച്ചിരുന്നു.
ഇസ്രായേൽ സൈന്യം ജീവനക്കാരുടെ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ശൈഖ് ജറാ മേഖലയിലെ ആസ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തതായി യു.എൻ.ആർ.ഡബ്ല്യു.എ ‘എക്സി’ൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേകാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണ് ഇതെന്നും പ്രസ്താവനയിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

