Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ വ​നി​ത​ക​ളു​ടെ ...

ഇ​ന്ത്യ വ​നി​ത​ക​ളു​ടെ പ​ദ​വി​ക്കാ​യു​ള്ള ഐക്യ​രാ​ഷ്​​ട്ര സ​ഭ സ​മി​തി​യി​ൽ​

text_fields
bookmark_border
ഇ​ന്ത്യ വ​നി​ത​ക​ളു​ടെ പ​ദ​വി​ക്കാ​യു​ള്ള  ഐക്യ​രാ​ഷ്​​ട്ര സ​ഭ സ​മി​തി​യി​ൽ​
cancel

വാ​ഷി​ങ്​​ട​ൺ: വ​നി​ത​ക​ളു​ടെ പ​ദ​വി​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സ​മി​തി​യി​ലേ​ക്ക്​ ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ ജ​യം. സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക കൗ​ൺ​സി​ലി​നു കീ​ഴി​ലെ പ്ര​ധാ​ന സ​മി​തി​യാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന്​ യു.​എ​ന്നി​​ലെ ഇ​ന്ത്യ​യു​ടെ സ്​​ഥി​രം പ്ര​തി​നി​ധി ടി.​എ​സ്. തി​രു​മൂ​ർ​ത്തി 'ട്വി​റ്റ​റി​' ൽ പ​റ​ഞ്ഞു.

സ്​​ത്രീ​സ​മ​ത്വ​വും വ​നി​ത ശാ​ക്തീ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള രാ​ജ്യ​ത്തി​െൻറ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ തി​രു​മൂ​ർ​ത്തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സ​മി​തി​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച​ത്. 54 അം​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​യും അ​ഫ്​​ഗാ​നി​സ്​​താ​നും വി​ജ​യി​ച്ചു. ചൈ​ന​ക്ക്​ പ​കു​തി​യി​ല​ധി​കം വോ​ട്ട്​ കി​ട്ടി​യി​ല്ല. 2021 മു​ത​ൽ 2025 വ​രെ നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ പ​ദ​വി.

Show Full Article
TAGS:United Nations women 
Next Story