Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാങ്കേതിക തകരാർ;...

സാങ്കേതിക തകരാർ; യുനൈറ്റഡ് എയർലൈന്‍സ് വിമാനം അയർലന്‍ഡിൽ അടിയന്തിരമായി ഇറക്കി, ലാന്‍ഡിങ് നടത്തിയത് 24 വർഷം പഴക്കമുള്ള വിമാനം

text_fields
bookmark_border
സാങ്കേതിക തകരാർ; യുനൈറ്റഡ് എയർലൈന്‍സ് വിമാനം അയർലന്‍ഡിൽ അടിയന്തിരമായി ഇറക്കി, ലാന്‍ഡിങ് നടത്തിയത് 24 വർഷം പഴക്കമുള്ള വിമാനം
cancel

ഡബ്ലിന്‍: സാങ്കേതികതകരാറിനെ തുടർന്ന് റോമിൽ നിന്നും ന്യൂജേഴ്സിയിലേക്ക് പുറപ്പെട്ട യുനൈറ്റഡ് എയർലൈന്‍സ് വിമാനം അയർലന്‍ഡിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിന്‍റെ എന്‍ഞ്ചിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെതുടർന്നാണ് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് റോം ഫ്യൂമിസിനോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്‍റെ ബോയിങ് 767-400 വിമാനമാണ് യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷം വഴിതിരിച്ചുവിട്ടത്. വിമാനത്തിന്റെ വലതുവശത്തെ എന്‍ഞ്ചിനിൽ തകരാർ സംഭവിച്ചു. പിന്നാലെ ക്യാബിനുള്ളിൽ അസ്വാഭാവികമായ ഗന്ധം അനുഭവപ്പെട്ടതായും പൈലറ്റുമാർ റിപ്പോർട്ട് ചെയ്തു.

അയർലന്‍ഡിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടത്. വലതുവശത്തെ എന്‍ഞ്ചിന്‍ വിറയ്ക്കുന്നുണ്ടെന്നും എന്നാൽ അത് പ്രവർത്തിക്കുന്നുണ്ടെന്നും പൈലറ്റ് അറിയിച്ചു. മുൻകരുതൽ നടപടിയെന്നോളമാണ് അയർലന്‍ഡിലെ ഷാനൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയത്. ലാന്‍ഡിങിനു മുമ്പ് അഗ്നിശമന സേനയെ സജ്ജമാക്കി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ നടത്തിയ പരിശോധന നടത്തി. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് യുനൈറ്റഡ് എയർലൈൻസ് വക്താവ് വ്യക്തമാക്കി. യാത്രക്കാർക്ക് താമസസൗകര്യവും നഷ്ടപരിഹാരവും നൽകി. തുടർന്ന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

24 വർഷം പഴക്കം ഈ വിമാനത്തിനുണ്ട്. സാങ്കേതിക പരിശോധനയ്ക്കായി വിമാനം ഇപ്പോഴും ഷാനൻ വിമാനത്താവളത്തിൽ തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ഷാനൻ വിമാനത്താവളത്തിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയിൽ ലണ്ടനിൽ നിന്ന് ജമൈക്കയിലേക്ക് പോയ വിർജിൻ അറ്റ്ലാന്റിക് വിമാനവും എന്‍ഞ്ചിൻ തകരാറിനെത്തുടർന്ന് സമാനമായ രീതിയിൽ ഇവിടെ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irelandromeEmergency Landingunited airlines
News Summary - Technical glitch: United Airlines flight makes an emergency landing in Ireland; the aircraft involved was 24 years old
Next Story