Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുഡാനിൽ ഏഴുലക്ഷം...

സുഡാനിൽ ഏഴുലക്ഷം കുട്ടികൾ മരണവക്കിലെന്ന് യുനിസെഫ്; അനുഭവിക്കുന്നത് കടുത്ത പോഷകാഹാരക്കുറവ്

text_fields
bookmark_border
sudan children
cancel

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഏഴുലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അതിൽ പലരും മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് മുന്നറിയിപ്പ്. സായുധ സേനയും അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും(ആർ.എഫ്.എഫ്)തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് രാജ്യത്തെ തകർത്തത്. ഇത് കടുത്ത പട്ടിണിയിലേക്കും ദശലക്ഷക്കണക്കിനാളുകളുടെ കുടി​യൊഴിക്കലിലേക്കും നയിച്ചു.

കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്നുലക്ഷം കുട്ടികളെ മതിയായ സൗകര്യങ്ങളില്ലാതെയും മറ്റുസഹായങ്ങളില്ലാതെയും പരിചരിക്കാൻ കഴിയില്ലെന്നും യുനിസെഫ് വ്യക്തമാക്കി. തൽഫലമായി ആയിരങ്ങൾ മരിക്കാനാണ് സാധ്യതയെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി.

കടുത്ത പോഷകാഹാരക്കുറവുള്ള ഈ കുട്ടികളിൽ കോളറയും മലേറിയയും പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന തെറാപ്യൂട്ടിക് ഭക്ഷണമാണ് പ്രതിവിധിയെന്നും യുനിസെഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudanmalnutrition
News Summary - UNICEF says 700,000 children in Sudan face life-threatening malnutrition
Next Story