Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
4000 കോടിക്ക്​ വിമാനം വാങ്ങി; പറത്താൻ ​ൈപലറ്റില്ലാതെ ആക്രിയായി വിറ്റു- അമേരിക്ക പുനർനിർമിച്ച അഫ്​ഗാനിസ്​താൻ ഇതായിരുന്നു
cancel
Homechevron_rightNewschevron_rightWorldchevron_right4000 കോടിക്ക്​ വിമാനം...

4000 കോടിക്ക്​ വിമാനം വാങ്ങി; പറത്താൻ ​ൈപലറ്റില്ലാതെ ആക്രിയായി വിറ്റു- അമേരിക്ക പുനർനിർമിച്ച അഫ്​ഗാനിസ്​താൻ ഇതായിരുന്നു

text_fields
bookmark_border

കാബൂൾ: അഫ്​ഗാനികൾക്ക്​ ജനാധിപത്യത്തിന്‍റെയും ഭരണത്തിന്‍റെയും പുതിയ പാഠങ്ങൾ പകരാനെന്ന പേരിലെത്തി 20 വർഷം രാജ്യത്തു ചെലവഴിച്ചവർ ഒടുവിൽ എല്ലാം വഴിയിലിട്ട്​ ഓടു​േമ്പാൾ ലോകം കുതൂഹലപ്പെടുകയാണ്​- എന്താകും ഇത്രയും കാലം രാജ്യത്ത്​ അമേരിക്കൻ സേനയും വൈറ്റ്​ഹൗസും ചെയ്​തിട്ടുണ്ടാകുക? ഒരു ലക്ഷം കോടി ഡോളറെങ്കിലും ചുരുങ്ങിയത്​ ഈ കാലയളവിൽ അമേരിക്ക ഇവിടെ ചെലവിട്ടിട്ടുണ്ടെന്നാണ്​ ഏകദേശ കണക്ക്​. അഫ്​ഗാനിൽനിന്ന്​ കാര്യമായി ഊറ്റിയെടുക്കാനില്ലാത്തതിനാൽ അമേരിക്കക്കാരുടെ ചെലവിൽ തന്നെയായിരുന്നു അഫ്​ഗാൻ വാസം. തുകയിലേറെയും ​സ്വന്തം സൈന്യത്തിനു തന്നെയായിരുന്നുവെങ്കിലും അവശേഷിച്ചത്​ വേറെ ആവശ്യങ്ങൾക്കും വിനിയോഗിച്ചിട്ടു​ണ്ടെന്നാണ്​ രേഖകൾ. അവയിൽ ചിലത്​ ഇവിടെ പരിചയപ്പെടാം.

55 കോടി ഡോളറിന്​ (കൂറ്റൻ) യുദ്ധവിമാനങ്ങൾ- ഒടുവിൽ ആക്രി

ഇറ്റാലിയൻ നിർമിത ജി222 ഇരട്ട ടർ​ബോപ്രോപ്​ യുദ്ധവിമാനങ്ങൾ 20 എണ്ണമാണ്​ 54.9 കോടി ഡോളറിന്​ (ഏകദേശം 4000 കോടി രൂപ) വാങ്ങിയത്​. അഫ്​ഗാൻ വ്യോമസേനക്കെന്നു പറഞ്ഞായിരുന്നു ഇവ രാജ്യത്തെത്തിച്ചത്​. അഫ്​ഗാനികളിൽ ആരെയും പറത്താൻ പഠിപ്പിക്കാത്തതിനാലാണോ ഉപയോഗിക്കാൻ അനുമതി നൽകാത്തതിനാലാണോ എന്നറിയില്ല 20ഉം കാബൂൾ വിമാനത്താവളത്തിൽ കിടന്നുതുരു​െമ്പടുത്തു. ഒടുവിൽ 32,000 ഡോളറിന്​ എല്ലാം ആക്രിയായി വിൽപന നടത്തി. സംഭവത്തിൽ ആരും പ്രതി ചേർക്കപ്പെടില്ലെന്ന്​ പിന്നീട്​ അമേരിക്കൻ നീതിന്യായ വിഭാഗം വിധിക്കുകയും ചെയ്​തു.

1,000 കോടിക്ക്​ 100 കിലോമീറ്റർ റോഡ്​- ഒന്നുപോലും ഗതാഗതത്തിന്​ പറ്റാത്തവ

യു.എസ്​ അന്താരാഷ്​ട്ര വികസന ഫണ്ടിൽ വകയിരുത്തി 17.6 കോടി ഡോളർ ചെലവിൽ (13,07 കോടി രൂപ) 20 വർഷത്തിനിടെ 101 കിലോമീറ്റർ റോഡ്​ അമേരിക്ക നിർമിച്ചിട്ടുണ്ട്​. പക്ഷേ, നിർമാണത്തിലെ 'ഗുണനിലവാരം' കൊണ്ടാകണം അഞ്ചു ഭാഗങ്ങൾ പൂർണമായി തകർന്നു. രണ്ടു ഭാഗങ്ങൾ ഒലിച്ചുപോകുകയും ചെയ്​തു. ​അതോടെ, ബോംബിട്ട്​ തകർത്ത അതേ രൂപത്തിലേക്ക്​ അ​ഫ്​ഗാനിസ്​താൻ തിരിച്ചുപോയെന്നു സാരം.

അഫ്​ഗാൻ സേനക്ക്​ യൂനിഫോം വാങ്ങാൻ 2.8 കോടി ഡോളർ

അഫ്​ഗാന്‍റെ പ്രകൃതിക്കും മനസ്സിനും ഒട്ടു​ം ചേരാത്ത യൂനിഫോം അവതരിപ്പിക്കാനും അമേരിക്ക വൻതുക ചെലവഴിച്ചെന്നാണ്​ റിപ്പോർട്ട്​. ഒട്ടും ചേരാത്ത ഇവ അവസാനം ദൂരെ കളഞ്ഞെന്നു മാത്രമല്ല, 'ഭാവിയിൽ തലതിരിഞ്ഞ തീരുമാനങ്ങളെടുക്കുംമുമ്പ്​ ഇതൊരു പാഠമായി കാണണമെന്ന്​' അമേരിക്കൻ പ്രതിരോധ വകുപ്പ്​ ഇതേ കുറിച്ച്​ പ്രഖ്യാപിക്കുകയും ചെയ്​തു.

അഞ്ചു ലക്ഷം ഡോളറിന്​ 'ഉരുകിവീഴും കെട്ടിടങ്ങൾ'

അഫ്​ഗാൻ സ്​പെഷൽ പൊലീസ്​ പരിശീലനത്തിന്​ പ്രാദേശിക കരാറുകാരനെ ഉപയോഗിച്ച്​ നിർമിച്ച കെട്ടിടമാണ്​ അതിലേറെ രസകരം. നിർമിച്ച്​ പൊലീസ്​ പരിശീലനം ആരംഭിച്ച നാലു മാസത്തിനകം കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഉപയോഗിച്ച ഇഷ്​ടികകൾ തകർന്നുവീഴാനും. 2015 ജനുവരി ആകു​േമ്പാഴേക്ക്​ ഇതേ കുറിച്ച്​ നടന്ന ഓഡിറ്റിലെ റിപ്പോർട്ടിൽ കെട്ടിടത്തിന്​ വീണ പേര്​ 'ഉരുകിവീഴും കെട്ടിടങ്ങൾ' എന്നായിരുന്നു.

വൈദ്യുതിയില്ലാത്ത ​വൈദ്യുത നിലയം

10 ലക്ഷം അഫ്​ഗാനികൾക്ക്​ വൈദ്യുതിയെത്തിക്കാൻ 11.6 കോടി ഡോളർ ചെലവിൽ ഒരു വൈദ്യുതി നിലയം നിർമിക്കാൻ അമേരിക്ക കരാർ നൽകിയത്​ പ്രാദേശിക കരാറുകാരന്​. തുകയുടെ പാതി ചെലവായതൊഴിച്ചാൽ എവിടെയുമെത്താതെ നിർമാണം നിലച്ച്​ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു.

കൂറ്റൻ ആസ്​ഥാനം; പക്ഷേ, ഉപയോഗത്തിന്​ കൊള്ളില്ല

ഹെൽമന്ദ്​ പ്രവിശ്യയിൽ ക്യാമ്പ്​ ലെതർനെക്കിനോടു ചേർന്ന്​ കമാൻഡ്​ ആന്‍റ്​ കൺട്രോൾ കേന്ദ്രം നിർമിച്ചത്​ 3.6 കോടി ഡോളർ മുടക്കി. 1,500 പേർക്ക്​ ഒന്നിച്ചിരിക്കാവുന്നതായിരുന്നു ആസ്​ഥാനം. പക്ഷേ, ഒരുനാൾ പോലും ഇവിടെ ഉപയോഗിക്കാൻ അമേരിക്കക്കായില്ല.

തുർ​ക്​മെനിസ്​താൻ അതിർത്തിയോടു ചേർന്ന്​ 37 ലക്ഷം ഡോളർ ചെലവിൽ സൈനിക ക്യാമ്പ്​ സ്​ഥാപിച്ചതും ഒരുവട്ടംപോലും ഉപയോഗിച്ചില്ല. കാബൂളിലെ എംബസിക്കു സമീപം 209 മുറികളുള്ള ഹോട്ടൽ നിർമിക്കാൻ 8.5 കോടി ഡോളർ നീക്കിയിരിപ്പുള്ളത്​ ഉപയോഗിച്ചെങ്കിലും ഹോട്ടൽ പാതവഴിയിൽ 'സ്​മാരക'മായി കിടന്നു.

മയക്കുമരുന്നു വിരുദ്ധ നീക്കമെന്ന പേരിൽ മുടക്കിയ ശതകോടികൾ വേറെ.

അഫ്​ഗാൻ സേനയെന്ന ജലരേഖ

താലിബാനെതിരെ പൊരുതാനെന്ന പേരിൽ 20 വർഷം പണിയെടുത്ത്​ യു.എസ്​ രൂപപ്പെടുത്തിയതാണ്​ അഫ്​ഗാൻ സേന. അംഗബലം രേഖകളിൽ മൂന്നു ലക്ഷം വരും. പക്ഷേ, 11 ദിവസങ്ങൾ കൊണ്ട്​ ഒരു രാജ്യം മുഴുവൻ താലിബാനു കീഴിലാകു​േമ്പാൾ ഇത്രയും വലിയ സേന എവിടെയായിരുന്നുവെന്നതാണ്​ ചോദ്യം. വിമാനങ്ങൾ, ഹെലികോപ്​റ്ററുകൾ, ആയുധങ്ങൾ, വെടി​േക്കാപ്പുകൾ... ഇതൊന്നും സത്യത്തിൽ ഇല്ലായിരുന്നോ?

മൂന്നു ലക്ഷമെന്ന എണ്ണം ഒരു ഘട്ടത്തിലും തികഞ്ഞിട്ടില്ലെന്നതാണ്​ ആദ്യ വസ്​തുത. പരമാവധി എത്തിയ 2019ൽ പോലും അത്​ രണ്ടു ലക്ഷം തൊട്ടില്ല. അവസാന ഘട്ടങ്ങളിൽ മുക്കാൽ ലക്ഷം മാത്രവും. എണ്ണം പെരുപ്പിച്ചുകാട്ടി പേടിപ്പിക്കാമെന്നതായിരിക്കണം നയം. പൊലീസ്​ വേഷം അണിയുന്നവർ പോലും അടുത്തായി തീരെ കുറഞ്ഞു. അവശേഷിച്ചവരാക​ട്ടെ, ഭീതിയു​ടെ മുനയിലോ സ്വയമേവയോ ആയുധങ്ങൾ താലിബാന്​ അടിയറവ്​ വെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USTalibanAfghanistan
News Summary - "Unflyable" Planes, "Melting Buildings": How US Blew Cash In Afghanistan
Next Story