അംഗീകരിക്കാനാവില്ല: റിയാദ് വിമാനത്താവള ആക്രമണത്തെ അപലപിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. അപകടത്തിൽ 12 പേർ മരിച്ചിരുന്നു. പൗരന്മാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയ മരണസംഖ്യയുള്ള ആക്രമണമാണിത്. ആക്രമണത്തിൽ 300-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾക്കായുള്ള 3, 4 ടെർമിനലുകൾ സ്ഥിതി ചെയ്യുന്ന കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള സമുച്ചയത്തിലാണ് മിസൈൽ പതിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടെ സൗദി മണ്ണിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.
സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. ഈ മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനവും സാധാരണനിലയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഫലസ്തീൻ, യു.എസ്, ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യം കുറ്റപ്പെടുത്തി.
ഈ ആഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്. അതേസമയം ഹൂതികൾക്കെതിരെയുള്ള സൗദിയുടെ ആക്രമണങ്ങളിൽ താൻ "പങ്കുചേർന്നേക്കാം" എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

