Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നാലു കോടി ജനം കൊടും പട്ടിണിയ​ിലേക്ക്​; സ്​ഥിതി അതിഗുരുതരമെന്ന്​ യു.എൻ മുന്നറിയിപ്പ്​
cancel
Homechevron_rightNewschevron_rightWorldchevron_rightനാലു കോടി ജനം കൊടും...

നാലു കോടി ജനം കൊടും പട്ടിണിയ​ിലേക്ക്​; സ്​ഥിതി അതിഗുരുതരമെന്ന്​ യു.എൻ മുന്നറിയിപ്പ്​

text_fields
bookmark_border

ലണ്ടൻ: കോവിഡ്​ ലോകത്തെ ഏറെ പിറകോട്ടുനടത്തിയെന്ന മുന്നറിയിപ്പുമായി യു.എൻ ഭക്ഷ്യ സമിതി. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപട്ടിണിയുടെ പിടിയിലമരാൻ ​ഏറെ വൈകില്ലെന്നാണ്​ യു.എൻ വേൾഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്.

യുദ്ധങ്ങൾ, കാലാവസ്​ഥ മാറ്റങ്ങൾ, സാമ്പത്തിക ആഘാതങ്ങൾ തുടങ്ങിയവക്കൊപ്പം അവശ്യ വസ്തുക്കൾക്ക്​ വില കുത്തനെ ഉയരുന്നതും ഭീഷണിയാവുന്നതായി ഡബ്ല്യു.എഫ്​.പി റിപ്പോർട്ട്​ പറയുന്നു​. എത്യോപ്യ, മഡഗാസ്​കർ, ദക്ഷിണ സുഡാൻ, യെമൻ എന്നിവിടങ്ങളിലാണ്​ കൊടുംവറുതി ഇതിനകം പിടികൂടിയത്​. നൈജീരിയ, ബുർകിന ഫാസോ എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിലും പട്ടിണി രൂക്ഷമാണ്​. ചില രാജ്യങ്ങളിൽ പട്ടിണി തിരിച്ചറിയാൻ അധികൃതർ വൈകുന്നത്​ 2011ൽ സുഡാനിലുണ്ടായ കൂട്ടമരണത്തി​െൻറ അതേ അനുഭവം ആവർത്തിക്കാനിടയാക്കുമെന്നും യു.എൻ മുന്നറിയിപ്പ്​ നൽകുന്നു. 130,000 പേർ മരിച്ച ശേഷമായിരുന്നു സുഡാനിൽ ലോകം നടപടിയുമായി രംഗത്തെത്തിയത്​.

പതിറ്റാണ്ടുകൾക്കു ശേഷം 2016 മുതൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ പട്ടിണി അതിവേഗം വർധിക്കുകയാണ്​. 2019ൽ 2.7 കോടി പേർ പട്ടിണിക്ക്​ അരികിലായിരുന്നുവെങ്കിൽ കോവിഡ്​ കൂടി എത്തിയതോടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ മേയ്​ മാസത്തിനുശേഷം ആഗോള വ്യാപകമായി ഭക്ഷ്യ വസ്​തുക്കൾക്ക്​ വില കുടിയതും വില്ലനായി. ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പാലുൽപന്നങ്ങൾ, മാംസം, പഞ്ചസാര എന്നിവക്ക്​ 40 ശതമാനം വരെയാണ്​ വില ഉയർന്നത്​. ചോളത്തിന്​ 90 ശതമാനം വില കൂടിയതായും സംഘടന പറയുന്നു. ഗോതമ്പിന്​ കൂടിയത്​ 30 ശതമാനം. വെനസ്വേല, നൈജീരിയ, സുഡാൻ, സിംബാബ്​വെ എന്നീ രാജ്യങ്ങളിൽ നാണയത്തി​െൻറ മൂല്യം ഇടിയുന്നതും വില്ലനാകും.

നിലവിൽ മൊത്തം ജനസംഖ്യയുടെ ഒമ്പതു ശതമാനം- അഥവാ 69 കോടി പേർ ഓരോ ദിവസവും അന്തിയുറങ്ങുന്നത്​ വിശന്നാണെന്നും ഡബ്ല്യു.എഫ്​.പി വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:famineUN World Food Programme41 million
News Summary - UN World Food Programme says 41 million on verge of famine
Next Story