Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right16 ജീവനക്കാരെ...

16 ജീവനക്കാരെ എത്യോപ്യയിൽ തടഞ്ഞുവെച്ചുവെന്ന്​ യു.എൻ

text_fields
bookmark_border
16 ജീവനക്കാരെ എത്യോപ്യയിൽ തടഞ്ഞുവെച്ചുവെന്ന്​ യു.എൻ
cancel

വാഷിങ്​ടൺ: 16 ജീവനക്കാരെ എത്യോപ്യയിൽ തടഞ്ഞുവെച്ചുവെന്ന്​ യു.എൻ. രാജ്യതലസ്ഥാനമായ അഡിസ്​ അബാബയിലാണ്​ യു.എൻ ജീവനക്കാരെ തടഞ്ഞുവെച്ചത്​. ആറ്​ പേരെ മോചിപ്പിച്ചുവെന്നും ഇനിയും 10 പേരെ വിട്ടുകിട്ടാനുണ്ടെന്നും ഏജൻസി അറിയിച്ചു.

തടവിലുള്ളവരെ എത്രയും ​െപ​ട്ടെന്ന്​ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ യു.എൻ വക്​താവ്​ സ്റ്റീഫൻ ഡുജറിക്​ അറിയിച്ചു. എത്യോപ്യൻ സർക്കാറുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്​. എന്തിനാണ്​ ജീവനക്കാരെ പിടിച്ചുവെച്ചത്​ എന്നത്​ സംബന്ധിച്ച്​ ഒരു വിശദീകരണവും ലഭിച്ചിട്ടി​ല്ല. യു.എൻ സുരക്ഷാ ജീവനക്കാർക്ക്​ തടഞ്ഞുവെച്ചവരെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കാര്യത്തിൽ എത്യോപ്യൻ സർക്കാറിന്‍റെ ഭാഗത്ത്​ നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല. എത്യോപ്യൻ സർക്കാറും യു.എന്നും തമ്മിലുള്ള ബന്ധം കുറേക്കാലമായി അത്ര സുഖകരമല്ല. നേരത്തെ എത്യോപ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടുന്നുവെന്ന്​ ആരോപിച്ച്​ ഒമ്പത്​ യു.എൻ ജീവനക്കാരെ രാജ്യം പുറത്താക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തടഞ്ഞുവെച്ചുവെന്ന വാർത്തകളും പുറത്ത്​ വരുന്നത്​.

യു.എൻ ജീവനക്കാരെ തടഞ്ഞുവെച്ചുവെന്ന വാർത്ത ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്​​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മെന്‍റ്​ വക്​താവ്​ നെഡ്​ പ്രെസ്​ പറഞ്ഞു. നേര​ത്തെ യു.എൻ ജീവനക്കാരെ തടഞ്ഞുവെച്ചപ്പോഴും യു.എസ്​ അപലപിച്ചിരുന്നു. ടൈഗ്രി പീപ്പിൾസ്​ ലിബറേഷൻ ഫ്രണ്ട്​ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇരു കക്ഷികളും മനുഷ്യാവകാശത്തെ മുൻനിർത്തി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യു.എസ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ethiopia
News Summary - UN says 16 local staff detained in Ethiopia’s capital
Next Story