Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലി​ബി​യ​യി​ലെ...

ലി​ബി​യ​യി​ലെ പ്ര​ള​യത്തിൽ മരിച്ചത് 3958 പേർ; 9000 പേരെ കാണാതായി, പുതിയ കണക്കുമായി ഐക്യരാഷ്ട്ര സഭ

text_fields
bookmark_border
Libya flood
cancel

ഡെ​​​ർ​ന: വ​ട​ക്ക​ൻ ലി​ബി​യ​യി​ലെ പ്ര​ള​യ​ത്തി​ൽ 3958 പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭ. യു.എൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫേഴ്സ് (ഒ.സി.എച്ച്.എ) ആണ് പുതുക്കിയ കണക്ക് പുറത്തുവിട്ടത്. 9000 പേരെയാണ് പ്രളയത്തിൽ കാണാതായത്.

പ്രളയത്തിൽ 11,300 പേർ മരിച്ചുണ്ടാകാമെന്നാണ് നേരത്തെ യു.എൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക് യു.എൻ പുറത്തുവിട്ടത്. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി​ട്ടു​ണ്ട്. ഏഴ് ദി​വ​സം കഴിഞ്ഞി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പു​ന​ര​ധി​വാ​സ​വും ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ജനങ്ങൾ അ​മ​ർ​ഷത്തിലാണ്.

ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 71 ദശലക്ഷം ഡോളറിന്റെ സഹായം വേണമെന്നാണ് യു.എൻ മാനുഷികകാര്യ ഓഫീസ് അറിയിച്ചത്. അവശ്യ മരുന്നുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ അടക്കം കിഴക്കൻ ലിബിയയിലെ ഏകദേശം 2,50,000 ആളുകൾക്ക് അടിയന്തര സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡാ​​​നി​​​യ​​​ൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റും പേ​​​മാ​​​രി​​​യും ലി​​​ബി​​​യ​​​ൻ തീ​​​രം ​തൊ​​​ട്ട സെപ്റ്റംബർ ഒമ്പത് രാ​​​ത്രി​​​യാ​​​ണ് 120,000 ജനസംഖ്യയുള്ള ഡെ​​​ർ​ന ന​​​ഗ​​​ര​​​ത്തി​​​ന് പു​​​റ​​​ത്തെ ര​​​ണ്ട് ഡാ​​​മു​​​ക​​​ൾ ഒ​​​ന്നി​​​ച്ച് ത​​​ക​​​ർ​​​ന്ന​​​ത്. ഡെർനയിൽ ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ന്ന വാ​​​ദി ഡെ​​​ർ​​ന പു​​​ഴ കരക​​​വി​​​ഞ്ഞത് പ്രളയത്തിന് കാരണമായി.

നീ​​​ണ്ട​​​കാ​​​ലം രാ​​​ജ്യം ഭ​​​രി​​​ച്ച മു​​​അ​​​മ്മ​​​ർ ഖ​​​ദ്ദാ​​​ഫി​​​യെ 2011ൽ ​​നാ​​​റ്റോ സേ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം കെ​ട്ടു​റ​പ്പു​ള്ള ഭ​ര​ണ​കൂ​ടം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ലിബിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibyaUNLibya flood
News Summary - UN revises toll from Libya floods to 3958, over 9000 injured
Next Story